They ask you about wine and gambling. Say, "In them is great sin and [yet, some] benefit for people. But their sin is greater than their benefit." And they ask you what they should spend. Say, "The excess [beyond needs]." Thus Allah makes clear to you the verses [of revelation] that you might give thought (Al-Baqarah [2] : 219)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിന്നോടവര്‍ മദ്യത്തെയും ചൂതിനെയും സംബന്ധിച്ച് ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ കുറ്റമുണ്ട്. മനുഷ്യര്‍ക്ക് ചില ഉപകാരങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപമാണ് പ്രയോജനത്തെക്കാള്‍ ഏറെ വലുത്. തങ്ങള്‍ ചെലവഴിക്കേണ്ടതെന്തെന്നും അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: 'ആവശ്യംകഴിച്ച് മിച്ചമുള്ളത്.' ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് വിധികള്‍ വിവരിച്ചുതരുന്നു. നിങ്ങള്‍ ചിന്തിക്കുന്നവരാകാന്‍. (അല്‍ബഖറ [2] : 219)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നബിയേ,) നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിൻ്റെ അംശമാണ് പ്രയോജനത്തിൻ്റെ അംശത്തേക്കാള്‍ വലുത്. എന്തൊന്നാണവര്‍ ചെലവ് ചെയ്യേണ്ടതെന്നും അവര്‍ നിന്നോട് ചോദിക്കുന്നു. നീ പറയുക: (അത്യാവശ്യം കഴിച്ച്) മിച്ചമുള്ളത്. അങ്ങനെ ഇഹപര ജീവിതങ്ങളെപ്പറ്റി നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു.
2 Mokhtasar Malayalam
നബിയേ, താങ്കളുടെ അനുയായികൾ താങ്കളോട് മദ്യത്തെ (ബുദ്ധിയെ മറയ്ക്കുകയും നീക്കിക്കളയുകയും ചെയ്യുന്ന എല്ലാ വസ്തുക്കളുമാണ് മദ്യം എന്നത് കൊണ്ട് ഉദ്ദേശം)ക്കുറിച്ച് ചോദിക്കുന്നു. അത് കുടിക്കുന്നതിനെയും വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതിനെയും കുറിച്ച് ചോദിക്കുന്നു ? ചൂതാട്ടത്തെക്കുറിച്ചും അവർ ചോദിക്കുന്നു. (മത്സരങ്ങളിലൂടെ പണം സമ്പാദിക്കലാണ് ചൂതാട്ടം. അഥവാ പന്തയത്തിൽ പങ്കെടുക്കുന്ന രണ്ടു കക്ഷികളും അതിൽ തോറ്റാൽ പണം പകരം വെക്കുന്നു.) അവരോട് ഉത്തരം പറയുക: അവ രണ്ടിലും പല ദോഷങ്ങളുമുണ്ട്. അഥവാ, ബുദ്ധിയും സമ്പത്തും നശിപ്പിക്കുക, പരസ്പരം ശത്രുതയും വിദ്വേഷവും വളർത്തുക പോലുള്ള ദുന്യാവിനെയും ദീനിനെയും ബാധിക്കുന്ന നിരവധിഉപദ്രവകരമായ കാര്യങ്ങളുണ്ട്. സമ്പത്തുണ്ടാക്കൽ പോലുള്ള ചില പ്രയോജനങ്ങളുമുണ്ട്. എന്നാൽ അതിന്റെ ദൂഷ്യഫലങ്ങളും അതുകൊണ്ടുണ്ടാകുന്ന പാപവും പ്രയോജനത്തെക്കാൾ വലുതാണ്. ഉപകാരത്തെക്കാൾ ഉപദ്രവമുള്ള കാര്യങ്ങളിൽ നിന്ന് ബുദ്ധിയുള്ളവരെല്ലാം അകന്നുനിൽക്കും. മദ്യം നിഷിദ്ധമാക്കുന്നതിൻറെ ആമുഖമായിട്ടാണ് ഈ വിശദീകരണം അല്ലാഹു നൽകിയത്. ഓ നബിയേ, താങ്കളുടെ സഹാബിമാർ ചോദിക്കുന്നു, പുണ്യം ലഭിക്കാൻ എത്രയാണവർ ചെലവ് ചെയ്യേണ്ടതെന്ന്. നീ പറയുക: അത്യാവശ്യം കഴിച്ച് മിച്ചമുള്ളത് നിങ്ങൾ ചിലവഴിക്കുക. (ഇത് ആദ്യകാലങ്ങളിലെ നിയമമായിരുന്നു. പിന്നീട് നിശ്ചിത ഇനം സമ്പത്തിൽ നിശ്ചിത തോതനുസരിച്ച് സകാത്ത് നിർബന്ധമാക്കപ്പെട്ടു). നിങ്ങൾ ചിന്തിക്കുവാൻ വേണ്ടി അല്ലാഹു നിങ്ങൾക്ക് ഇതുപോലെ സംശയരഹിതമായി തെളിവുകൾ വിവരിച്ചുതരുന്നു.