Skip to main content

وَلَا تَجْعَلُوا اللّٰهَ عُرْضَةً لِّاَيْمَانِكُمْ اَنْ تَبَرُّوْا وَتَتَّقُوْا وَتُصْلِحُوْا بَيْنَ النَّاسِۗ وَاللّٰهُ سَمِيْعٌ عَلِيْمٌ   ( البقرة: ٢٢٤ )

walā tajʿalū
وَلَا تَجْعَلُوا۟
And (do) not make
നിങ്ങള്‍ ആക്കരുത്
l-laha
ٱللَّهَ
Allahs (name)
അല്ലാഹുവിനെ
ʿur'ḍatan
عُرْضَةً
an excuse
ഒരു വിലങ്ങ്, തടസ്സം, നാട്ടക്കുറി
li-aymānikum
لِّأَيْمَٰنِكُمْ
in your oaths
നിങ്ങളുടെ സത്യങ്ങള്‍ക്ക്
an tabarrū
أَن تَبَرُّوا۟
that you do good
നിങ്ങള്‍ നന്മ (പുണ്യം) ചെയ്യുന്നതിന്
watattaqū
وَتَتَّقُوا۟
and be righteous
നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയും
watuṣ'liḥū
وَتُصْلِحُوا۟
and make peace
നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുകയും, നന്നാക്കുകയും
bayna l-nāsi
بَيْنَ ٱلنَّاسِۗ
between [the] people
മനുഷ്യര്‍ക്കിടയില്‍
wal-lahu samīʿun
وَٱللَّهُ سَمِيعٌ
And Allah (is) All-Hearing
അല്ലാഹു കേള്‍ക്കുന്നവനാകുന്നു
ʿalīmun
عَلِيمٌ
All-Knowing
അറിയുന്നവനാകുന്നു

Wa laa taj'alul laaha 'urdatal li aymaanikum an tabarroo wa tattaqoo wa tuslihoo bainan naas; wallaahu Samee'un 'Aleem (al-Baq̈arah 2:224)

English Sahih:

And do not make [your oath by] Allah an excuse against being righteous and fearing Allah and making peace among people. And Allah is Hearing and Knowing. (Al-Baqarah [2] : 224)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നന്മ ചെയ്യുക, ഭക്തി പുലര്‍ത്തുക, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുക എന്നിവക്ക് തടസ്സമുണ്ടാക്കാനായി ശപഥം ചെയ്യാന്‍ നിങ്ങള്‍ അല്ലാഹുവിന്റെ പേരുപയോഗിക്കരുത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനാണ്. സകലതും അറിയുന്നവനും. (അല്‍ബഖറ [2] : 224)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹുവെ - അവൻ്റെ പേരില്‍ നിങ്ങള്‍ ശപഥം ചെയ്തു പോയി എന്ന കാരണത്താല്‍ - നന്‍മ ചെയ്യുന്നതിനോ ധര്‍മ്മം പാലിക്കുന്നതിനോ ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നതിനോ നിങ്ങള്‍ ഒരു തടസ്സമാക്കി വെക്കരുത്‌.[1] അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.

[1] ഏതു കാര്യത്തെപ്പറ്റി പറയുമ്പോഴും അല്ലാഹുവെതന്നെയാണ് സത്യം; ഞാനത് ചെയ്യും. അഥവാ അല്ലാഹുവെതന്നെയാണ് സത്യം; ഞാനത് ചെയ്യില്ല എന്നിങ്ങനെ സത്യം ചെയ്തു പറയല്‍ അറബികളുടെ ഒരു ശീലമാണ്. സത്യം ചെയ്തു പറഞ്ഞ കാര്യം ലംഘിക്കാന്‍ പാടില്ല. ലംഘിച്ചാല്‍ പ്രായശ്ചിത്തം ചെയ്യണം. ഈ കാരണത്താല്‍ ഒരു കാര്യം നല്ലതാണെങ്കിലും അത് ചെയ്യില്ലെന്ന് വല്ലപ്പോഴും സത്യം ചെയ്തുപോയിട്ടുണ്ടെങ്കില്‍ പിന്നീടൊരിക്കലും അത് ചെയ്യാതിരിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചിരുന്നത്. ആ നിലപാട് തെറ്റാണെന്നും ശപഥം സല്‍ക്കര്‍മങ്ങള്‍ക്ക് തടസ്സമാകരുതെന്നും വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു.