And when you divorce women and they have [nearly] fulfilled their term, either retain them according to acceptable terms or release them according to acceptable terms, and do not keep them, intending harm, to transgress [against them]. And whoever does that has certainly wronged himself. And do not take the verses of Allah in jest. And remember the favor of Allah upon you and what has been revealed to you of the Book [i.e., the Quran] and wisdom [i.e., the Prophet's sunnah] by which He instructs you. And fear Allah and know that Allah is Knowing of all things. (Al-Baqarah [2] : 231)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയും അങ്ങനെ അവരുടെ അവധി എത്തുകയും ചെയ്താല്‍ അവരെ ന്യായമായ നിലയില്‍ കൂടെ നിര്‍ത്തുക. അല്ലെങ്കില്‍ മാന്യമായി പിരിച്ചയക്കുക. അവരെ ദ്രോഹിക്കാനായി അന്യായമായി പിടിച്ചുവെക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവന് തനിക്കുതന്നെയാണ് ദ്രോഹം വരുത്തുന്നത്. അല്ലാഹുവിന്റെ വചനങ്ങളെ നിങ്ങള്‍ കളിയായിട്ടെടുക്കാതിരിക്കുവിന്‍. അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. അല്ലാഹു നിങ്ങളെ ഉപദേശിക്കാനായി വേദപുസ്തകവും തത്ത്വജ്ഞാനവും ഇറക്കിത്തന്നതും ഓര്‍ക്കുക. അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: നിശ്ചയമായും അല്ലാഹു എല്ലാം അറിയുന്നവനാണ്. (അല്‍ബഖറ [2] : 231)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട് അവരുടെ അവധി പ്രാപിച്ചാല്‍ ഒന്നുകില്‍ നിങ്ങളവരെ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ മര്യാദയനുസരിച്ച് തന്നെ പിരിച്ചയക്കുകയോ ആണ് വേണ്ടത്. ദ്രോഹിക്കുവാന്‍ വേണ്ടി അന്യായമായി നിങ്ങളവരെ പിടിച്ചു നിര്‍ത്തരുത്. അപ്രകാരം വല്ലവനും പ്രവര്‍ത്തിക്കുന്ന പക്ഷം അവന് തനിക്ക് തന്നെയാണ് ദ്രോഹം വരുത്തിവെക്കുന്നത്. അല്ലാഹുവിൻ്റെ തെളിവുകളെ നിങ്ങള്‍ തമാശയാക്കിക്കളയരുത്. അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുക. നിങ്ങള്‍ക്ക് സാരോപദേശം നല്‍കിക്കൊണ്ട് അവനവതരിപ്പിച്ച വേദവും വിജ്ഞാനവും ഓര്‍മിക്കുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.
2 Mokhtasar Malayalam
നിങ്ങൾ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട് അവരുടെ ഇദ്ദാകാലം അവസാനിക്കാറായാൽ ഒന്നുകിൽ അവരെ തിരിച്ചെടുക്കുകയോ ഇദ്ദയുടെ കാലം കഴിയുന്നത് വരെ തിരിച്ചെടുക്കാതെ വിടുകയോ ചെയ്യാം. ജാഹിലിയ്യാ കാലത്ത് നിലവിലുണ്ടായിരുന്ന പോലെ ദ്രോഹിക്കുവാനും പ്രയാസപ്പെടുത്തുവാനും വേണ്ടി നിങ്ങളവരെ തിരിച്ചെടുക്കരുത്. അപ്രകാരം ദ്രോഹിക്കാൻ വേണ്ടി വല്ലവനും പ്രവർത്തിക്കുന്ന പക്ഷം അവൻ തനിക്ക് തന്നെയാണ് ദ്രോഹം വരുത്തിവെക്കുന്നത്. പാപത്തിനും ശിക്ഷക്കും അവൻ വിധേയനാക്കപ്പെടും. അല്ലാഹുവിൻറെ ആയത്തുകൾ നിങ്ങൾ തമാശയാക്കിക്കളയരുത്. അതിനെതിരിൽ ഒരുമ്പിട്ടിറങ്ങരുത്. അല്ലാഹു നിങ്ങൾക്ക് ചെയ്ത അനുഗ്രഹം നിങ്ങൾ ഓർക്കുക. നിങ്ങൾക്കവതരിപ്പിച്ച ഖുർആനും സുന്നത്തും അതിൽ ഏറ്റവും മഹത്തരമത്രെ. അല്ലാഹുവെക്കുറിച്ച് ഭയമുണ്ടാവാനും പ്രതീക്ഷയുണ്ടാവാനുമാണ് ഇത് നിങ്ങളെ ഉണർത്തുന്നത്. കൽപ്പനകളനുസരിച്ചും വിരോധങ്ങൾ വെടിഞ്ഞും അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണെന്നും ഒന്നും അവന് ഗോപ്യമാകില്ലെന്നും നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അവൻ പ്രതിഫലം നൽകുമെന്നും മനസ്സിലാക്കുകയും ചെയ്യുക.