And if you fear [an enemy, then pray] on foot or riding. But when you are secure, then remember Allah [in prayer], as He has taught you that which you did not [previously] know. (Al-Baqarah [2] : 239)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ (ശത്രുവിൻ്റെ ആക്രമണം) ഭയപ്പെടുകയാണെങ്കില്‍ കാല്‍നടയായോ വാഹനങ്ങളിലായോ (നിങ്ങള്‍ക്ക് നമസ്കരിക്കാം.) എന്നാല്‍ നിങ്ങള്‍ സുരക്ഷിതാവസ്ഥയിലായാല്‍ നിങ്ങള്‍ക്ക് അറിവില്ലാതിരുന്നത് അല്ലാഹു പഠിപ്പിച്ചുതന്ന പ്രകാരം നിങ്ങള്‍ അവനെ സ്മരിക്കേണ്ടതാണ്
2 Mokhtasar Malayalam
നിങ്ങൾ ശത്രുവിനെയോ മറ്റോ ഭയപ്പെടുകയും, നിങ്ങൾക്ക് നിസ്കാരം പൂർണരൂപത്തിൽ നിർവ്വഹിക്കാൻ കഴിയാതെ വരികയും ചെയ്താൽ കാൽനടയായോ, ഒട്ടകമോ കുതിരയോ പോലുള്ള വാഹനങ്ങളിലായോ, നിങ്ങൾക്ക് സാധ്യമാകുന്ന രൂപത്തിലോ നിങ്ങൾ നമസ്കരിക്കുക. ഇനി നിങ്ങളുടെ ഭയം നീങ്ങിയാൽ അല്ലാഹുവിനെ എല്ലാ നിലക്കും നിങ്ങൾ സ്മരിക്കുക. പൂർണമായ രൂപത്തിൽ നിസ്കരിക്കുക എന്നത് അതിൽ പെട്ടതാണ്. നിങ്ങൾക്ക് അറിവില്ലാതിരുന്ന പ്രകാശവും സന്മാർഗവും അവൻ നിങ്ങൾക്ക് പഠിപ്പിച്ചു തന്നതു പ്രകാരം (നിങ്ങൾ അവനെ സ്മരിക്കുക).