And when Saul went forth with the soldiers, he said, "Indeed, Allah will be testing you with a river. So whoever drinks from it is not of me, and whoever does not taste it is indeed of me, excepting one who takes [from it] in the hollow of his hand." But they drank from it, except a [very] few of them. Then when he had crossed it along with those who believed with him, they said, "There is no power for us today against Goliath and his soldiers." But those who were certain that they would meet Allah said, "How many a small company has overcome a large company by permission of Allah. And Allah is with the patient." (Al-Baqarah [2] : 249)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അങ്ങനെ പട്ടാളവുമായി ത്വാലൂത്ത് പുറപ്പെട്ടപ്പോള്‍ പറഞ്ഞു: 'അല്ലാഹു ഒരു നദികൊണ്ട് നിങ്ങളെ പരീക്ഷിക്കാന്‍ പോവുകയാണ്. അതില്‍നിന്ന് കുടിക്കുന്നവനാരോ, അവന് എന്റെ കൂട്ടത്തില്‍ പെട്ടവനല്ല. അത് രുചിച്ചുനോക്കാത്തവനാരോ അവനാണ് എന്റെ അനുയായി. എന്നാല്‍ തന്റെ കൈകൊണ്ട് ഒരു കോരല്‍ എടുത്തവന് ഇതില്‍ നിന്നൊഴിവാണ്.' പക്ഷേ, അവരില്‍ ചുരുക്കം ചിലരൊഴികെ എല്ലാവരും അതില്‍നിന്ന് കുടിച്ചു. അങ്ങനെ ത്വാലൂത്തും കൂടെയുള്ള വിശ്വാസികളും ആ നദി മുറിച്ചുകടന്നു മുന്നോട്ടുപോയപ്പോള്‍ അവര്‍ പറഞ്ഞു: 'ജാലൂത്തിനെയും അയാളുടെ സൈന്യത്തെയും നേരിടാനുള്ള കഴിവ് ഇന്ന് ഞങ്ങള്‍ക്കില്ല.' എന്നാല്‍ അല്ലാഹുവുമായി കണ്ടുമുട്ടേണ്ടിവരുമെന്ന വിചാരമുള്ളവര്‍ പറഞ്ഞു: 'എത്രയെത്ര ചെറുസംഘങ്ങളാണ് അല്ലാഹുവിന്റെ അനുമതിയോടെ വന്‍സംഘങ്ങളെ ജയിച്ചടക്കിയത്; അല്ലാഹു ക്ഷമിക്കുന്നവരോടൊപ്പമാണ്.' (അല്‍ബഖറ [2] : 249)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അങ്ങനെ സൈന്യവുമായി പുറപ്പെട്ടപ്പോള്‍ ത്വാലൂത് പറഞ്ഞു: അല്ലാഹു ഒരു നദി മുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ്. അപ്പോള്‍ ആര് അതില്‍ നിന്ന് കുടിച്ചുവോ അവന് എൻ്റെ കൂട്ടത്തില്‍ പെട്ടവനല്ല. ആരതു രുചിച്ച് നോക്കാതിരുന്നുവോ അവന് എൻ്റെ കൂട്ടത്തില്‍ പെട്ടവനാകുന്നു. എന്നാല്‍ തൻ്റെ കൈ കൊണ്ട് ഒരിക്കല്‍ മാത്രം കോരിയവന്‍ ഇതില്‍ നിന്ന് ഒഴിവാണ്. അവരില്‍ നിന്ന് ചുരുക്കം പേരൊഴികെ അതില്‍ നിന്ന് കുടിച്ചു. അങ്ങനെ അദ്ദേഹവും കൂടെയുള്ള വിശ്വാസികളും ആ നദി കടന്നു കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: ജാലൂതി (ഗോലിയത്ത്) നെയും അവൻ്റെ സൈന്യങ്ങളെയും നേരിടാന്‍ മാത്രമുള്ള കഴിവ് ഇന്ന് നമുക്കില്ല. തങ്ങള്‍ അല്ലാഹുവുമായി കണ്ടുമുട്ടേണ്ടവരാണ് എന്ന ഉറപ്പുള്ളവര്‍ പറഞ്ഞു: എത്രയെത്ര ചെറിയ സംഘങ്ങളാണ് അല്ലാഹുവിൻ്റെ അനുമതിയോടെ വലിയ സംഘങ്ങളെ കീഴ്പെടുത്തിയിട്ടുള്ളത്! അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു.
2 Mokhtasar Malayalam
അങ്ങനെ സൈന്യവുമായി ആ രാജ്യത്ത് നിന്ന് പുറപ്പെട്ടപ്പോൾ ത്വാലൂത് പറഞ്ഞു: അല്ലാഹു ഒരു നദി മുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ്. ആർ അതിൽ നിന്ന് കുടിച്ചുവോ അവൻ എൻറെ മാർഗത്തിലല്ല. യുദ്ധത്തിൽ അവരെന്നെ അനുഗമിക്കരുത്. ആരതു രുചിച്ച് നോക്കാതിരുന്നുവോ അവൻ എൻറെ മാർഗത്തിലാകുന്നു. യുദ്ധത്തിൽ അവരെന്നെ അനുഗമിക്കട്ടെ. എന്നാൽ അത്യാവശ്യം കാരണത്താൽ തൻറെ കൈകൊണ്ട് ഒരു കോരൽ മാത്രം കോരി കുടിച്ചവന് കുഴപ്പമില്ല. സൈന്യത്തിൽ നിന്ന് ചുരുക്കം പേരൊഴികെ അതിൽ നിന്ന് കുടിച്ചു. കഠിന ദാഹമുണ്ടായിട്ടും അവരിൽ കുറച്ചുപേർ ക്ഷമിച്ചു. അങ്ങനെ, ത്വാലൂതും കൂടെയുള്ള മുഅ്മിനുകളും ആ നദി കടന്നു കഴിഞ്ഞപ്പോൾ സൈന്യത്തിൽ ചിലർ പറഞ്ഞു: ജാലൂതിനെയും അവൻറെ സൈന്യങ്ങളെയും നേരിടാൻ മാത്രമുള്ള കഴിവ് ഇന്ന് നമുക്കില്ല. അപ്പോൾ, തങ്ങൾ അല്ലാഹുവുമായി കണ്ടുമുട്ടേണ്ടവരാണ് എന്ന ഉറച്ച വിശ്വാസമുള്ളവർ പറഞ്ഞു: മുഅ്മിനുകളുടെ എത്രയെത്ര ചെറിയ സംഘങ്ങളാണ് അല്ലാഹുവിൻറെ അനുമതിയോടെയും സഹായത്തോടെയും കാഫിറുകളുടെ വലിയ സംഘങ്ങളെ കീഴ്പെടുത്തിയിട്ടുള്ളത്! വിജയത്തിൻറെ മാനദണ്ഡം വിശ്വാസമാണ്; ആധിക്യമല്ല. അല്ലാഹു ക്ഷമിക്കുന്ന അവൻറെ അടിമകളുടെ കൂടെയാകുന്നു. അവരെ അവൻ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും.