Allah is the Ally of those who believe. He brings them out from darknesses into the light. And those who disbelieve – their allies are Taghut. They take them out of the light into darknesses. Those are the companions of the Fire; they will abide eternally therein. (Al-Baqarah [2] : 257)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു, വിശ്വസിച്ചവരുടെ രക്ഷകനാണ്. അവന് അവരെ ഇരുളുകളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ വ്യാജ ദൈവങ്ങളാണ്. അവര്‍ അവരെ നയിക്കുന്നത് വെളിച്ചത്തില്‍നിന്ന് ഇരുളുകളിലേക്കാണ്. അവര്‍ തന്നെയാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും. (അല്‍ബഖറ [2] : 257)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന് അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുര്‍മൂര്‍ത്തികള്‍ അവരെ നയിക്കുന്നത്. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിച്ചവരെ അവൻ ഏറ്റെടുക്കുന്നു. അവരെ സന്മാർഗത്തിലേക്ക് നയിക്കുകയും, സഹായിക്കുകയും ചെയ്യുന്നു. നിഷേധത്തിൻ്റെയും അറിവില്ലായ്മയുടെയും ഇരുട്ടുകളിൽ നിന്ന് (അല്ലാഹുവിലുള്ള) വിശ്വാസത്തിൻറെയും അറിവിൻറെയും വെളിച്ചത്തിലേക്ക് അവൻ അവരെ കൊണ്ടു വരുന്നു. (അല്ലാഹുവിനെ) നിഷേധിച്ചവരുടെ കൂട്ടാളികൾ വിഗ്രഹങ്ങളും (അല്ലാഹുവിന് പുറമെ) ആരാധിക്കപ്പെടുന്നവരുമാകുന്നു. (അല്ലാഹുവിനെ) നിഷേധിക്കുന്നത് അവർക്ക് ഭംഗിയാക്കി തോന്നിപ്പിച്ചത് അക്കൂട്ടരത്രെ. (അല്ലാഹുവിലുള്ള) വിശ്വാസത്തിൻറെയും അറിവിൻറെയും വെളിച്ചത്തിൽ നിന്ന് അവിശ്വാസത്തിൻറെയും അജ്ഞതയുടെയും ഇരുട്ടുകളിലേക്കാണ് അവർ അവരെ നയിക്കുന്നത്. അവരത്രെ നരകാവകാശികൾ. അവരതിൽ നിത്യവാസികളാകുന്നു.