But those who wronged changed [those words] to a statement other than that which had been said to them, so We sent down upon those who wronged a punishment [i.e., plague] from the sky because they were defiantly disobeying. (Al-Baqarah [2] : 59)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
എന്നാല്‍ ആ അക്രമികള്‍, തങ്ങളോടു പറഞ്ഞതിനുപകരം മറ്റൊരു വാക്കാണ് സ്വീകരിച്ചത്. അതിനാല്‍ അക്രമികള്‍ക്കുമേല്‍ നാം മാനത്തുനിന്ന് ശിക്ഷയിറക്കി. അവര്‍ അധര്‍മം പ്രവര്‍ത്തിച്ചതിനാല്‍. (അല്‍ബഖറ [2] : 59)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എന്നാല്‍ അക്രമികളായ ആളുകള്‍ അവരോട് നിര്‍ദേശിക്കപ്പെട്ട വാക്കിന്നു പകരം മറ്റൊരു വാക്കാണ് ഉപയോഗിച്ചത്. അതിനാല്‍ ആ അക്രമികളുടെ മേല്‍ നാം ആകാശത്തു നിന്ന് ശിക്ഷ ഇറക്കി. കാരണം അവര്‍ ധിക്കാരം കാണിച്ചുകൊണ്ടിരുന്നത് തന്നെ.
2 Mokhtasar Malayalam
എന്നാൽ അവരിലെ അക്രമികൾ ചെയ്യാൻ പറഞ്ഞ പ്രവർത്തിക്കു പകരം മറ്റൊന്ന് ചെയ്തു. പറയാൻ പറഞ്ഞ വാക്കിനുപകരം മറ്റൊന്ന് പറഞ്ഞു. അല്ലാഹുവിനെ പരിഹസിച്ചുകൊണ്ട് ചന്തികുത്തി നിരങ്ങിയും, "ഒരു നാരിൽ ഒരു ധാന്യമണി" എന്ന് പറഞ്ഞുകൊണ്ടുമാണ് അവർ അവിടെ പ്രവേശിച്ചത്. (പാപമോചനം തേടാനുള്ള "ഹിത്ത" എന്ന വാക്കിനെ പരിഹസിച്ച് "ധാന്യമണി" എന്നർത്ഥമുള്ള "ഹിൻത്ത" എന്ന് അവർ മാറ്റിപ്പറഞ്ഞു.) ആ അക്രമികൾക്കുള്ള പ്രതിഫലമായി അല്ലാഹു ആകാശത്തു നിന്നും ശിക്ഷയിറക്കി. അല്ലാഹുവിന്റെ കൽപ്പനക്ക് എതിരു പ്രവർത്തിച്ചതിന്റെയും മത നിയമത്തിന്റെ അതിർവരമ്പ് മുറിച്ചു കടന്നതിന്റെയും ഫലമാണത്.