And [recall] when Moses prayed for water for his people, so We said, "Strike with your staff the stone." And there gushed forth from it twelve springs, and every people [i.e., tribe] knew its watering place. "Eat and drink from the provision of Allah, and do not commit abuse on the earth, spreading corruption." (Al-Baqarah [2] : 60)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഓര്‍ക്കുക: മൂസ തന്റെ ജനതക്കുവേണ്ടി കുടിനീരുതേടി. നാം കല്പിച്ചു: ''നീ നിന്റെ വടികൊണ്ട് പാറമേലടിക്കുക.'' അങ്ങനെ അതില്‍നിന്ന് പന്ത്രണ്ട് ഉറവകള്‍ പൊട്ടിയൊഴുകി. എല്ലാ വിഭാഗം ജനങ്ങളും തങ്ങള്‍ കുടിവെള്ളമെടുക്കേണ്ടിടം തിരിച്ചറിഞ്ഞു. നാം നിര്‍ദേശിച്ചു: ''അല്ലാഹു നല്കിയ വിഭവങ്ങളില്‍നിന്ന് തിന്നുകയും കുടിക്കുകയും ചെയ്യുക. ഭൂമിയില്‍ നാശകാരികളായിക്കഴിയരുത്.'' (അല്‍ബഖറ [2] : 60)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മൂസാ നബി തൻ്റെ ജനതയ്ക്കുവേണ്ടി വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവും (ശ്രദ്ധിക്കുക.) അപ്പോള്‍ നാം പറഞ്ഞു: 'നിൻ്റെ വടികൊണ്ട് പാറമേല്‍ അടിക്കുക. അങ്ങനെ അതില്‍ നിന്ന് പന്ത്രണ്ട് ഉറവുകള്‍ പൊട്ടി ഒഴുകി. ജനങ്ങളില്‍ ഓരോ വിഭാഗവും അവരവര്‍ക്ക് വെള്ളമെടുക്കാനുള്ള സ്ഥലങ്ങള്‍ മനസ്സിലാക്കി.[1] 'അല്ലാഹുവിൻ്റെ ആഹാരത്തില്‍ നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളൂ. ഭൂമിയില്‍ കുഴപ്പമുണ്ടാക്കി നാശകാരികളായിത്തീരരുത്' (എന്ന് നാം അവരോട് നിര്‍ദേശിക്കുകയും ചെയ്തു).
[1] ഇസ്റാഈല്യര്‍ പന്ത്രണ്ട് ഉപഗോത്രങ്ങളായിരുന്നു.
2 Mokhtasar Malayalam
നിങ്ങൾ തീഹ് മരുഭൂമിയിലായിരുന്നപ്പോൾ അല്ലാഹു നിങ്ങൾക്ക് ചെയ്തുതന്ന അനുഗ്രഹം നിങ്ങളോർക്കുക. അതികഠിനമായ ദാഹം നിങ്ങളെ പിടികൂടുകയും മൂസാ നബി (അ) നിങ്ങൾക്ക് വെള്ളം നൽകാൻ തൻറെ റബ്ബിനോട് കേണപേക്ഷിക്കുകയും ചെയ്തു. അപ്പോൾ നാം മൂസാ നബിയോട് തൻറെ വടി കൊണ്ട് പാറമേൽ അടിക്കാൻ കൽപ്പിച്ചു. അദ്ദേഹം അതിലടിച്ചപ്പോൾ നിങ്ങളിലെ ഗോത്രങ്ങളുടെ എണ്ണത്തിനനുസരിച്ച് പന്ത്രണ്ട് നീരുറവകൾ പൊട്ടി ഒഴുകി. നിങ്ങൾക്കിടയിൽ തർക്കമുണ്ടാകാതിരിക്കാൻ വേണ്ടി ഓരോ ഗോത്രത്തിനും വെള്ളമെടുക്കാൻ പ്രത്യേകം സ്ഥലം നാം നിശ്ചയിച്ചുതരികയും ചെയ്തു. നാം നിങ്ങളോട് പറഞ്ഞു: നിങ്ങളുടെ പ്രവർത്തനമോ അദ്ധ്വാനമോ ഇല്ലാതെ ലഭിച്ച, അല്ലാഹു തന്ന രിസ്ഖിൽ നിന്ന് നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. ഭൂമിയിൽ നിങ്ങൾ കുഴപ്പമുണ്ടാക്കി നടക്കരുത്.