Skip to main content

قَالُوا ادْعُ لَنَا رَبَّكَ يُبَيِّنْ لَّنَا مَا لَوْنُهَا ۗ قَالَ اِنَّهٗ يَقُوْلُ اِنَّهَا بَقَرَةٌ صَفْرَاۤءُ فَاقِعٌ لَّوْنُهَا تَسُرُّ النّٰظِرِيْنَ  ( البقرة: ٦٩ )

qālū
قَالُوا۟
They said
അവര്‍ പറഞ്ഞു
ud'ʿu lanā
ٱدْعُ لَنَا
"Pray for us
ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ പ്രാര്‍ത്ഥിക്കുക
rabbaka
رَبَّكَ
(to) your Lord
താങ്കളുടെ റബ്ബിനോട്
yubayyin lanā
يُبَيِّن لَّنَا
to make clear to us
അവന്‍ ഞങ്ങള്‍ക്ക് വിവരിച്ചു തരട്ടെ
mā lawnuhā
مَا لَوْنُهَاۚ
what (is) its color"
അതിന്റെ നിറം എന്തെന്ന്
qāla
قَالَ
He said
അദ്ദേഹം പറഞ്ഞു
innahu yaqūlu
إِنَّهُۥ يَقُولُ
"Indeed He says
അവന്‍ പറയുന്നു
innahā baqaratun
إِنَّهَا بَقَرَةٌ
[Indeed] it is a cow
അത് ഒരു പശുവാകുന്നു
ṣafrāu
صَفْرَآءُ
yellow
മഞ്ഞ വര്‍ണമുള്ളത്
fāqiʿun
فَاقِعٌ
bright
തനി (ശുദ്ധ)
lawnuhā
لَّوْنُهَا
(in) its color
അതിന്റെ നിറം
tasurru
تَسُرُّ
pleasing
അത് സന്തോഷിപ്പിക്കും
l-nāẓirīna
ٱلنَّٰظِرِينَ
(to) those who see (it)
നോക്കുന്ന (കാണുന്ന) വരെ

Qaalud-'u lanaa rabaaka yubaiyil lanaa maa lawnuhaa; qaala innahoo yaqoolu innahaa baqaratun safraaa'u faqi'ul lawnuhaa tasurrunnaazireen (al-Baq̈arah 2:69)

English Sahih:

They said, "Call upon your Lord to show us what is her color." He said, "He says, 'It is a yellow cow, bright in color – pleasing to the observers.'" (Al-Baqarah [2] : 69)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ പറഞ്ഞു: ''താങ്കള്‍ താങ്കളുടെ നാഥനോട് ഞങ്ങള്‍ക്കുവേണ്ടി അന്വേഷിക്കുക, അതിന്റെ നിറം ഏതായിരിക്കണമെന്ന്.'' മൂസ പറഞ്ഞു: ''കാണികളില്‍ കൗതുകമുണര്‍ത്തുന്ന തെളിഞ്ഞ മഞ്ഞനിറമുള്ള പശുവായിരിക്കണമെന്ന് അല്ലാഹു നിര്‍ദേശിച്ചിരിക്കുന്നു.'' (അല്‍ബഖറ [2] : 69)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ പറഞ്ഞു: അതിൻ്റെ നിറമെന്തായിരിക്കണമെന്ന് ഞങ്ങള്‍ക്ക് വിശദീകരിച്ചുതരുവാന്‍ ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ താങ്കളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കണം. മൂസാ പറഞ്ഞു: കാണികള്‍ക്ക് കൗതുകം തോന്നിക്കുന്ന, തെളിഞ്ഞ മഞ്ഞനിറമുള്ള ഒരു പശുവായിരിക്കണം അതെന്നാണ് അവന്‍ (അല്ലാഹു) പറയുന്നത്‌.