And enjoin prayer upon your family [and people] and be steadfast therein. We ask you not for provision; We provide for you, and the [best] outcome is for [those of] righteousness. (Taha [20] : 132)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിന്റെ കുടുംബത്തോടു നീ നമസ്കരിക്കാന്‍ കല്പിക്കുക. നീയതില് ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. നാം നിന്നോട് ജീവിതവിഭവമൊന്നും ആവശ്യപ്പെടുന്നില്ല. മറിച്ച് നിനക്ക് ജീവിതവിഭവം നല്‍കുന്നത് നാമാണ്. സൂക്ഷ്മതക്കാണ് ശുഭാന്ത്യം. (ത്വാഹാ [20] : 132)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിന്റെ കുടുംബത്തോട് നീ നമസ്കരിക്കാന്‍ കല്പിക്കുകയും, അതില്‍ (നമസ്കാരത്തില്‍) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്. ധര്‍മ്മനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ കുടുംബത്തോട് നിസ്കാരം നിർവ്വഹിക്കാൻ കൽപ്പിക്കുക. അത് നിർവ്വഹിക്കുന്നതിൽ നീയും ക്ഷമയോടെ നിലകൊള്ളുക. നിനക്കോ മറ്റാർക്കെങ്കിലുമോ നിൻ്റെ അടുക്കൽ നിന്ന് ഉപജീവനം നൽകണമെന്ന് നാം ആവശ്യപ്പെടുന്നില്ല. നിൻ്റെ ഉപജീവനം നാം ഏറ്റെടുത്തിരിക്കുന്നു. സ്തുത്യർഹമായ പര്യവസാനം ഇഹലോകത്തും പരലോകത്തും ഉണ്ടായിരിക്കുക ധർമ്മനിഷ്ഠ പാലിച്ചവർക്കായിരിക്കും. അല്ലാഹുവിനെ ഭയക്കുകയും, അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്യുന്നവരാണ് അവർ.