Skip to main content

وَاِذْ بَوَّأْنَا لِاِبْرٰهِيْمَ مَكَانَ الْبَيْتِ اَنْ لَّا تُشْرِكْ بِيْ شَيْـًٔا وَّطَهِّرْ بَيْتِيَ لِلطَّاۤىِٕفِيْنَ وَالْقَاۤىِٕمِيْنَ وَالرُّكَّعِ السُّجُوْدِ   ( الحج: ٢٦ )

wa-idh bawwanā
وَإِذْ بَوَّأْنَا
And when We assigned
നാം ഉറപ്പിച്ചു (നിശ്ചയിച്ചു) കൊണ്ടുത്ത സന്ദര്‍ഭം, സൗകര്യപ്പെടുത്തിക്കൊടുത്ത സന്ദര്‍ഭം
li-ib'rāhīma
لِإِبْرَٰهِيمَ
to Ibrahim
ഇബ്രാഹീമിന്
makāna l-bayti
مَكَانَ ٱلْبَيْتِ
(the) site (of) the House
ആ വീട്ടിന്റെ (പുണ്യാലയത്തിന്റെ) സ്ഥാനം
an lā tush'rik
أَن لَّا تُشْرِكْ
"That (do) not associate
നീ പങ്കുചേര്‍ക്കരുതെന്ന്
بِى
with Me
എന്നോട്
shayan
شَيْـًٔا
anything
ഒരു വസ്തുവെയും
waṭahhir
وَطَهِّرْ
and purify
നീ ശുദ്ധമാക്കുകയും ചെയ്യുക
baytiya
بَيْتِىَ
My House
എന്റെ ആലയത്തെ (വീട്ടിനെ)
lilṭṭāifīna
لِلطَّآئِفِينَ
for those who circumambulate
ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്ന വര്‍ക്കു
wal-qāimīna
وَٱلْقَآئِمِينَ
and those who stand
നില്‍ക്കുന്നവര്‍ക്കും (നിന്നു ആരാധന നടത്തുന്നവര്‍ക്കും)
wal-rukaʿi
وَٱلرُّكَّعِ
and those who bow
റുകൂഉ ചെയ്യുന്നവര്‍ക്കും (കുമ്പിട്ടു ആരാധന ചെയ്യുന്നവര്‍ക്കും)
l-sujūdi
ٱلسُّجُودِ
(and) those who prostrate
സുജൂദു ചെയ്യുന്ന (സാഷ്ടാംഗം ചെയ്യുന്ന) വരായ

Wa iz bawwaanaa li Ibraaheema makaanal Baiti allaa tushrik bee shai'anw wa tahhir Baitiya litaaa'ifeena walqaaa' imeena warrukka 'is sujood (al-Ḥajj 22:26)

English Sahih:

And [mention, O Muhammad], when We designated for Abraham the site of the House, [saying], "Do not associate anything with Me and purify My House for those who perform ‹Tawaf and those who stand [in prayer] and those who bow and prostrate. (Al-Hajj [22] : 26)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഇബ്‌റാഹീമിനു നാം ആ മന്ദിരത്തിന്റെ സ്ഥാനം നിര്‍ണയിച്ചുകൊടുത്ത സന്ദര്‍ഭം: ഒന്നിനെയും എന്റെ പങ്കാളിയാക്കരുതെന്ന് നാം നിര്‍ദേശിച്ചു; ത്വവാഫ് ചെയ്യുന്നവര്‍ക്കും നിന്നു നമസ്‌കരിക്കുന്നവര്‍ക്കും നമിക്കുന്നവര്‍ക്കും സാഷ്ടാംഗം പ്രണമിക്കുന്നവര്‍ക്കും വേണ്ടി എന്റെ ആ മന്ദിരം ശുദ്ധമാക്കിവെക്കണമെന്നും. (അല്‍ഹജ്ജ് [22] : 26)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഇബ്റാഹീമിന് ആ ഭവനത്തിന്‍റെ (കഅ്ബയുടെ) സ്ഥാനം നാം സൗകര്യപ്പെടുത്തിക്കൊടുത്ത സന്ദര്‍ഭം[1] (ശ്രദ്ധേയമത്രെ.) യാതൊരു വസ്തുവെയും എന്നോട് നീ പങ്കുചേര്‍ക്കരുത് എന്നും, ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവര്‍ക്ക് വേണ്ടിയും, നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് വേണ്ടിയും എന്‍റെ ഭവനം ശുദ്ധമാക്കിവെക്കണം എന്നും (നാം അദ്ദേഹത്തോട് നിര്‍ദേശിച്ചു.)

[1] 'ബവ്വഅ്‌നാ' എന്ന വാക്കിന് 'നാം നിശ്ചയിച്ചുകൊടുത്തു', 'നാം സൗകര്യപ്പെടുത്തിക്കൊടുത്തു', 'നാം സങ്കേതമാക്കിക്കൊടുത്തു' എന്നൊക്കെ അര്‍ത്ഥം നല്‍കപ്പെട്ടിട്ടുണ്ട്.