That [has been commanded], and whoever honors the sacred ordinances of Allah – it is best for him in the sight of his Lord. And permitted to you are the grazing livestock, except what is recited to you. So avoid the uncleanliness of idols and avoid false statement, (Al-Hajj [22] : 30)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവിന്റെ കല്പനയാണിത്. അല്ലാഹു ആദരണീയമാക്കിയവയെ അംഗീകരിച്ചാദരിക്കുന്നവന് തന്റെ നാഥന്റെ അടുക്കലത് ഏറെ ഗുണകരമായിരിക്കും. നിങ്ങള്‍ക്ക് ഖുര്‍ആനിലൂടെ വിവരിച്ചുതന്നതൊഴികെയുള്ള നാല്ക്കാലികള് നിങ്ങള്‍ക്ക് അനുവദനീയമാണ്. അതിനാല്‍ വിഗ്രഹങ്ങളാകുന്ന മാലിന്യങ്ങളില്‍നിന്ന് അകന്നുനില്ക്കുക. വ്യാജവാക്കുകള്‍ വര്‍ജിക്കുക. (അല്‍ഹജ്ജ് [22] : 30)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അത് (നിങ്ങള്‍ ഗ്രഹിക്കുക.) അല്ലാഹു പവിത്രത നല്കിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത് തന്റെ രക്ഷിതാവിന്റെ അടുക്കല്‍ അവന്ന് ഗുണകരമായിരിക്കും. നിങ്ങള്‍ക്ക് ഓതികേള്‍പിക്കപ്പെടുന്നതൊഴിച്ചുള്ള കന്നുകാലികള്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു.[1] ആകയാല്‍ വിഗ്രഹങ്ങളാകുന്ന മാലിന്യത്തില്‍ നിന്നും നിങ്ങള്‍ അകന്ന് നില്ക്കുക. വ്യാജവാക്കില്‍ നിന്നും നിങ്ങള്‍ അകന്ന് നില്ക്കുക.
[1] ഭക്ഷിക്കാന്‍ പാടില്ലാത്തത് എന്തൊക്കെയെന്ന് സൂറഃ അല്‍മാഇദഃയില്‍ വിവരിച്ചിട്ടുണ്ട്.
2 Mokhtasar Malayalam
നിങ്ങളോട് കൽപ്പിക്കപ്പെട്ടിരിക്കുന്ന ഈ കാര്യം -തലമുടി വടിച്ചു കൊണ്ടും നഖം വെട്ടിക്കൊണ്ടും അഴുക്ക് വൃത്തിയാക്കി കൊണ്ടും നേർച്ച പൂർത്തീകരിച്ചും ത്വവാഫ് ചെയ്തു കൊണ്ടും ഇഹ്റാമിൽ നിന്ന് വിരമിക്കുക എന്നത്- അല്ലാഹു നിങ്ങൾക്ക് മേൽ നിർബന്ധമാക്കിയ കാര്യമാണ്. അതിനാൽ അല്ലാഹു നിങ്ങൾക്ക് മേൽ നിർബന്ധമാക്കിയ കാര്യത്തെ നിങ്ങൾ ആദരിക്കുക. ആരെങ്കിലും -അല്ലാഹുവിൻ്റെ അതിർവരമ്പുകളെ ലംഘിക്കാതെയും നിഷിദ്ധങ്ങൾ പ്രവർത്തിക്കാതെയും അവയോട് ആദരവ് പുലർത്തി കൊണ്ട്- ഇഹ്റാമിൻ്റെ വേളയിൽ അല്ലാഹു ഉപേക്ഷിക്കാൻ പറഞ്ഞവ ഉപേക്ഷിച്ചാൽ; അത് അവന് അല്ലാഹുവിൻ്റെ പക്കൽ ഇഹത്തിലും പരത്തിലും നന്മയായിരിക്കും. ജനങ്ങളേ! കന്നുകാലികളിൽ ഒട്ടകം, പശു, ആട് എന്നിവ നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അതിൽ ഹാമിയോ (ധാരാളം ഒട്ടകങ്ങളെ ജനിപ്പിച്ച ഒട്ടകം), ബഹീറയോ (ധാരാളം ഒട്ടകങ്ങളെ പ്രസവിച്ചു കഴിയുകയും ചെവി അറുക്കപ്പെടുകയും ചെയ്തവ) വസ്വീലയോ (ഒന്നിനു പിറകെ ഒന്നായി പെണ്ണൊട്ടകങ്ങളെ പ്രസവിച്ച ഒട്ടകം) ഒന്നും അവൻ നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയിട്ടില്ല. അല്ലാഹു ഖുർആനിൽ നിഷിദ്ധമാക്കിയതായി നിങ്ങൾ കാണുന്ന ശവം, രക്തം പോലുള്ളവ മാത്രമല്ലാതെ മറ്റൊന്നും അവൻ അക്കൂട്ടത്തിൽ നിഷിദ്ധമാക്കിയിട്ടില്ല. അതിനാൽ വിഗ്രഹങ്ങളാകുന്ന മാലിന്യങ്ങളെ നിങ്ങൾ അകറ്റി നിർത്തുക. അല്ലാഹുവിൻ്റെ മേലും മനുഷ്യരുടെ മേലും കെട്ടിച്ചമക്കപ്പെടുന്ന നിരർത്ഥകമായ കള്ളവർത്തമാനങ്ങളിൽ നിന്നും നിങ്ങൾ അകന്നു നിൽക്കുക.