And whoever invokes besides Allah another deity for which he has no proof – then his account is only with his Lord. Indeed, the disbelievers will not succeed. (Al-Mu'minun [23] : 117)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഒരുവിധ തെളിവോ ന്യായമോ ഇല്ലാതെ ആരെങ്കിലും അല്ലാഹുവോടൊപ്പം വേറെ ഏതെങ്കിലും ദൈവത്തെ വിളിച്ചുപ്രാര്‍ഥിക്കുന്നുവെങ്കില്‍ അവന്റെ വിചാരണ തന്റെ നാഥന്റെ അടുത്തുവെച്ചുതന്നെയായിരിക്കും. തീര്‍ച്ചയായും സത്യനിഷേധികള്‍ വിജയം വരിക്കുകയില്ല. (അല്‍മുഅ്മിനൂന്‍ [23] : 117)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
വല്ലവനും അല്ലാഹുവോടൊപ്പം മറ്റു വല്ല ആരാധ്യനെയും വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം - അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ - അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച.
2 Mokhtasar Malayalam
ആരെങ്കിലും അല്ലാഹുവിനോടൊപ്പം മറ്റു വല്ല ആരാധ്യനെയും വിളിച്ചു പ്രാർത്ഥിക്കുന്ന പക്ഷം ഈ ആരാധ്യന്‍ ആരാധിക്കപ്പെടാനുള്ള അർഹതയുണ്ട് എന്ന് തെളിയിക്കുന്ന ഒരു പ്രമാണവും അവൻ്റെ പക്കലില്ല. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന സർവ്വതിൻ്റെയും കാര്യം ഇപ്രകാരം തന്നെയാണ്. അവൻ്റെ ഈ തെറ്റായ പ്രവൃത്തിക്കുള്ള പ്രതിഫലം അവൻ്റെ രക്ഷിതാവിൻ്റെ പക്കലുണ്ട്. അവനാകുന്നു അതിനുള്ള ശിക്ഷ പ്രതിഫലമായി നൽകുന്നവൻ. തീർച്ചയായും (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് അവർ തേടിക്കൊണ്ടിരുന്നത് നേടിയെടുത്തു കൊണ്ടോ, അവർ ഭയപ്പെടുന്നതിൽ നിന്ന് രക്ഷപ്പെട്ടോ വിജയികളാകാൻ സാധിക്കുകയില്ല.
القرآن الكريم - المؤمنون٢٣ :١١٧ Al-Mu'minun 23:117