قَدْ اَفْلَحَ الْمُؤْمِنُوْنَ ۙ ( المؤمنون: ١ )
നിശ്ചയമായും സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു.
الَّذِيْنَ هُمْ فِيْ صَلٰو تِهِمْ خَاشِعُوْنَ ( المؤمنون: ٢ )
അവര്‍ തങ്ങളുടെ നമസ്കാരത്തില്‍ ഭക്തി പുലര്‍ത്തുന്നവരാണ്.
وَالَّذِيْنَ هُمْ عَنِ اللَّغْوِ مُعْرِضُوْنَ ۙ ( المؤمنون: ٣ )
അനാവശ്യങ്ങളില്‍നിന്ന് അകന്നുനില്‍ക്കുന്നവരാണ്;
وَالَّذِيْنَ هُمْ لِلزَّكٰوةِ فَاعِلُوْنَ ۙ ( المؤمنون: ٤ )
സകാത്ത് നല്കുന്നവരുമാണവര്;
وَالَّذِيْنَ هُمْ لِفُرُوْجِهِمْ حٰفِظُوْنَ ۙ ( المؤمنون: ٥ )
തങ്ങളുടെ ലൈംഗികവിശുദ്ധി കാത്തുസൂക്ഷിക്കുന്നവരും.
اِلَّا عَلٰٓى اَزْوَاجِهِمْ اَوْ مَا مَلَكَتْ اَيْمَانُهُمْ فَاِنَّهُمْ غَيْرُ مَلُوْمِيْنَۚ ( المؤمنون: ٦ )
തങ്ങളുടെ ഇണകളും അധീനതയിലുള്ള സ്ത്രീകളുമായി മാത്രമേ അവര്‍ വേഴ്ചകളിലേര്‍പ്പെടുകയുള്ളൂ. അവരുമായുള്ള ബന്ധം ആക്ഷേപാര്‍ഹമല്ല.
فَمَنِ ابْتَغٰى وَرَاۤءَ ذٰلِكَ فَاُولٰۤىِٕكَ هُمُ الْعٰدُوْنَ ۚ ( المؤمنون: ٧ )
എന്നാല്‍ അതിനപ്പുറം ആഗ്രഹിക്കുന്നവര്‍ അതിക്രമകാരികളാണ്.
وَالَّذِيْنَ هُمْ لِاَمٰنٰتِهِمْ وَعَهْدِهِمْ رَاعُوْنَ ۙ ( المؤمنون: ٨ )
ആ സത്യവിശ്വാസികള്‍ തങ്ങളുടെ ബാധ്യതകളും കരാറുകളും പൂര്‍ത്തീകരിക്കുന്നവരാണ്.
وَالَّذِيْنَ هُمْ عَلٰى صَلَوٰتِهِمْ يُحَافِظُوْنَ ۘ ( المؤمنون: ٩ )
അവര്‍ തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരാണ്.
اُولٰۤىِٕكَ هُمُ الْوَارِثُوْنَ ۙ ( المؤمنون: ١٠ )
അവര്‍ തന്നെയാണ് അനന്തരാവകാശികള്‍.
القرآن الكريم: | المؤمنون |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | Al-Mu'minun |
സൂറത്തുല്‍: | 23 |
ആയത്ത് എണ്ണം: | 118 |
ആകെ വാക്കുകൾ: | 1840 |
ആകെ പ്രതീകങ്ങൾ: | 4800 |
Number of Rukūʿs: | 6 |
Revelation Location: | മക്കാൻ |
Revelation Order: | 74 |
ആരംഭിക്കുന്നത്: | 2673 |