Wa qaalal mala-u min qawmihil lazeena kafaroo wa kazzaboo bi liqaaa'il Aakhirati wa atrafnaahum fil hayaatid dunyaa maa haazaaa illaa basharum mislukum yaakulu mimmaa taakuloona minhu wa yashrabu mimmaa tashraboon (al-Muʾminūn 23:33)
And the eminent among his people who disbelieved and denied the meeting of the Hereafter while We had given them luxury in the worldly life said, "This is not but a man like yourselves. He eats of that from which you eat and drinks of what you drink. (Al-Mu'minun [23] : 33)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളും പരലോകത്തെ കണ്ടുമുട്ടുന്നതിനെ തള്ളിപ്പറഞ്ഞവരും ഐഹികജീവിതത്തില്‍ നാം സുഖാഡംബരങ്ങള്‍ ഒരുക്കിക്കൊടുത്തവരുമായ പ്രമാണിമാര്‍ പറഞ്ഞു: ''ഇവന് നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന് മാത്രമാണ്. ഇവനും നിങ്ങള്‍ തിന്നുന്നതു തിന്നുന്നു. നിങ്ങള്‍ കുടിക്കുന്നതു കുടിക്കുന്നു. (അല്‍മുഅ്മിനൂന്‍ [23] : 33)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അദ്ദേഹത്തിന്റെ ജനതയില്‍ നിന്ന് അവിശ്വസിച്ചവരും, പരലോകത്തെ കണ്ടുമുട്ടുന്നതിനെ നിഷേധിച്ചു കളഞ്ഞവരും, ഐഹികജീവിതത്തില്‍ നാം സുഖാഡംബരങ്ങള്‍ നല്‍കിയവരുമായ പ്രമാണിമാര്‍ പറഞ്ഞു: ഇവന് നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന് മാത്രമാകുന്നു. നിങ്ങള്‍ തിന്നുന്ന തരത്തിലുള്ളത് തന്നെയാണ് അവന് തിന്നുന്നത്. നിങ്ങള്‍ കുടിക്കുന്ന തരത്തിലുള്ളത് തന്നെയാണ് അവനും കുടിക്കുന്നത്.
2 Mokhtasar Malayalam
അല്ലാഹുവിനെ നിഷേധിക്കുകയും അന്ത്യനാളിനെയും അവിടെയുള്ള പ്രതിഫലത്തെയും ശിക്ഷയെയും കളവാക്കുകയും ചെയ്ത, നാം ഇഹലോകത്ത് നൽകിയ സാമ്പത്തിക വിശാലത ധിക്കാരികളാക്കി തീർത്ത, അദ്ദേഹത്തിൻ്റെ ജനതയിലെ നേതാക്കളും പ്രമാണിമാരുമായവർ തങ്ങളുടെ അനുയായികളോടും പൊതുജനങ്ങളോടും പറഞ്ഞു: ഇവൻ നിങ്ങളെ പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു. നിങ്ങൾ കഴിക്കുന്നതിൽ നിന്ന് തന്നെയാണ് അവനും ഭക്ഷിക്കുന്നത്. നിങ്ങൾ കുടിക്കുന്നതിൽ നിന്ന് തന്നെയാണ് അവനും കുടിക്കുന്നത്. നിങ്ങളിലേക്ക് ഒരു ദൂതനായി നിയോഗിക്കപ്പെടാൻ മാത്രമുള്ള, നിങ്ങളെ കവച്ചു വെക്കുന്ന ഒരു പ്രത്യേകതയും അവനില്ല.