But if the Truth [i.e., Allah] had followed their inclinations, the heavens and the earth and whoever is in them would have been ruined. Rather, We have brought them their message, but they, from their message, are turning away. (Al-Mu'minun [23] : 71)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യം അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരുന്നുവെങ്കില്‍ ആകാശഭൂമികളും അവയിലെല്ലാമുള്ളവരും കുഴപ്പത്തിലാകുമായിരുന്നു. എന്നാല്‍, നാം അവര്‍ക്കുള്ള ഉദ്ബോധനവുമായാണ് അവരെ സമീപിച്ചത്. എന്നിട്ടും അവര്‍ തങ്ങള്‍ക്കുള്ള ഉദ്ബോധനം അവഗണിക്കുകയാണുണ്ടായത്. (അല്‍മുഅ്മിനൂന്‍ [23] : 71)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യം അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരുന്നെങ്കില്‍ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരുമെല്ലാം കുഴപ്പത്തിലാകുമായിരുന്നു. അല്ല, അവര്‍ക്കുള്ള ഉല്‍ബോധനവും കൊണ്ടാണ് നാം അവരുടെ അടുത്ത് ചെന്നിരിക്കുന്നത്. എന്നിട്ട് അവര്‍ തങ്ങള്‍ക്കുള്ള ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുകയാകുന്നു.
2 Mokhtasar Malayalam
അവരുടെ മനസ്സുകൾ ഇഛിക്കുന്ന തരത്തിൽ അല്ലാഹു കാര്യങ്ങൾ നടപ്പിലാക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നെങ്കിൽ ആകാശങ്ങളും ഭൂമിയും അതിലുള്ളവരും തകർന്നുതരിപ്പണമാകുമായിരുന്നു. കാരണം, കാര്യങ്ങളുടെ പര്യവസാനം എവിടെയാണെന്ന കാര്യത്തിലും, നിയന്ത്രിക്കേണ്ടതിലെ ശരിയും തെറ്റും വേർതിരിച്ചറിയേണ്ട വിഷയത്തിലും അവർ അജ്ഞരാണ്. മറിച്ച്, അവർക്ക് പ്രതാപം നൽകുന്നതും, അവരുടെ ശ്രേഷ്ഠത നിലനിർത്തുന്നതുമായ വിശുദ്ധ ഖുർആൻ നാം അവർക്ക് നൽകിയിരിക്കുന്നു. അവരാകട്ടെ, അതിൽ നിന്ന് തിരിഞ്ഞു കളഞ്ഞിരിക്കുകയുമാണ്.