Skip to main content

اِنَّ الَّذِيْنَ يَرْمُوْنَ الْمُحْصَنٰتِ الْغٰفِلٰتِ الْمُؤْمِنٰتِ لُعِنُوْا فِى الدُّنْيَا وَالْاٰخِرَةِۖ وَلَهُمْ عَذَابٌ عَظِيْمٌ ۙ  ( النور: ٢٣ )

inna alladhīna
إِنَّ ٱلَّذِينَ
Indeed those who
നിശ്ചയമായും യാതൊരുകൂട്ടര്‍
yarmūna
يَرْمُونَ
accuse
അവര്‍ ആരോപണം ചെയ്യും
l-muḥ'ṣanāti
ٱلْمُحْصَنَٰتِ
the chaste women
പതിവ്രതകളായ (ചാരിത്ര്യം രക്ഷിക്കപ്പെട്ട)
l-ghāfilāti
ٱلْغَٰفِلَٰتِ
the unaware women
സ്ത്രീകളെ (ദുര്‍ന്നടപ്പുകളില്‍) ശ്രദ്ധയില്ലാത്ത (ശുദ്ധഗതിക്കാരായ)
l-mu'mināti
ٱلْمُؤْمِنَٰتِ
(and) the believing women
സത്യവിശ്വാസിനികളായ
luʿinū
لُعِنُوا۟
are cursed
അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു, ശപിക്കപ്പെടുന്നതാണ്
fī l-dun'yā
فِى ٱلدُّنْيَا
in the world
ഇഹത്തില്‍
wal-ākhirati
وَٱلْءَاخِرَةِ
and the Hereafter
പരലോകത്തിലും
walahum
وَلَهُمْ
And for them
അവര്‍ക്കുണ്ടുതാനും
ʿadhābun ʿaẓīmun
عَذَابٌ عَظِيمٌ
(is) a punishment great
വമ്പിച്ച ശിക്ഷ

Innal lazeena yarmoonal muhsanaatil ghaafilaatil mu'minaati lu'inoo fid dunyaa wal Aakhirati wa lahum 'azaabun 'azeem (an-Nūr 24:23)

English Sahih:

Indeed, those who [falsely] accuse chaste, unaware and believing women are cursed in this world and the Hereafter; and they will have a great punishment. (An-Nur [24] : 23)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പരിശുദ്ധരും ദുര്‍ന്നടപടിയെക്കുറിച്ചാലോചിക്കുകപോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെസംബന്ധിച്ച് ദുരാരോപണമുന്നയിക്കുന്നവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. (അന്നൂര്‍ [24] : 23)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പതിവ്രതകളും (ദുര്‍വൃത്തിയെപ്പറ്റി) ഓര്‍ക്കുക പോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെപ്പറ്റി ദുരാരോപണം നടത്തുന്നവരാരോ അവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു; തീര്‍ച്ച. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ട്‌.