അനുമതി (സമ്മതം) നല്കപ്പെടുന്നതുവരെ (നല്കപ്പെടാതെ)
lakum
لَكُمْۖ
to you
നിങ്ങള്‍ക്കു
wa-in qīla
وَإِن قِيلَ
And if it is said
പറയപ്പെട്ടാല്‍
lakumu
لَكُمُ
to you
നിങ്ങളോടു
ir'jiʿū
ٱرْجِعُوا۟
"Go back"
മടങ്ങുവിന്‍ (എന്നു)
fa-ir'jiʿū
فَٱرْجِعُوا۟ۖ
then go back;
എന്നാല്‍ മടങ്ങുവിന്‍
huwa azkā
هُوَ أَزْكَىٰ
it (is) purer
അതു വളരെ വെടിപ്പായതാണ്, പരിശുദ്ധമാണ്
lakum
لَكُمْۚ
for you
നിങ്ങള്‍ക്കു
wal-lahu
وَٱللَّهُ
And Allah
അല്ലാഹു
bimā taʿmalūna
بِمَا تَعْمَلُونَ
of what you do
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
ʿalīmun
عَلِيمٌ
(is) All-Knower
അറിയുന്നവനാണ്
Fa il lam tajidoo feehaaa ahadan falaa tadkhuloohaa hattaa yu'zana lakum wa in qeela lakumurji'oo farji'oo huwa azkaa lakum; wallaahu bimaa ta'maloona 'Aleem (an-Nūr 24:28)
And if you do not find anyone therein, do not enter them until permission has been given you. And if it is said to you, "Go back," then go back; it is purer for you. And Allah is Knowing of what you do. (An-Nur [24] : 28)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അഥവാ, നിങ്ങള്‍ അവിടെ ആരെയും കണ്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് അനുവാദം കിട്ടുംവരെ അകത്തുകടക്കരുത്. നിങ്ങളോട് തിരിച്ചുപോകാനാണ് ആവശ്യപ്പെട്ടതെങ്കില്‍ നിങ്ങള്‍ മടങ്ങിപ്പോവണം. അതാണ് നിങ്ങള്‍ക്കേറെ പവിത്രം. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തും നന്നായറിയുന്നവനാണ്. (അന്നൂര്‍ [24] : 28)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഇനി നിങ്ങള്‍ അവിടെ ആരെയും കണ്ടെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് സമ്മതം കിട്ടുന്നത് വരെ നിങ്ങള്‍ അവിടെ കടക്കരുത്. നിങ്ങള്‍ തിരിച്ചുപോകൂ എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ നിങ്ങള്‍ തിരിച്ചുപോകണം. അതാണ് നിങ്ങള്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി നന്നായി അറിയുന്നവനാകുന്നു.
2 Mokhtasar Malayalam
ഇനി നിങ്ങൾ ആ വീടുകളിൽ ആരെയും കണ്ടില്ലെങ്കിൽ ആ വീട്ടിൽ അനുവാദം നൽകാൻ അവകാശമുള്ള ആരെങ്കിലും അനുമതി നൽകുന്നത് വരെ നിങ്ങൾ അവിടെ പ്രവേശിക്കരുത്. ഇനി വീട്ടുടമസ്ഥരെങ്ങാനും 'തിരിച്ചു പോകൂ' എന്ന് നിങ്ങളോട് പറഞ്ഞാലാകട്ടെ; നിങ്ങൾ തിരിച്ചു പോവുകയും അവിടെ പ്രവേശിക്കാതിരിക്കുകയും ചെയ്യുക. അതാകുന്നു അല്ലാഹുവിങ്കൽ നിങ്ങൾക്ക് കൂടുതൽ പരിശുദ്ധമായിട്ടുള്ളത്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത് നന്നായി അറിയുന്നവനാകുന്നു. അവന് നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.