The fornicator does not marry except a [female] fornicator or polytheist, and none marries her except a fornicator or a polytheist, and that [i.e., marriage to such persons] has been made unlawful to the believers. (An-Nur [24] : 3)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വ്യഭിചാരി വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കുകയില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവ വിശ്വാസിയോ അല്ലാതെ വിവാഹംചെയ്യുകയുമില്ല. സത്യവിശ്വാസികള്‍ക്ക് അത് നിഷിദ്ധമാക്കിയിരിക്കുന്നു. (അന്നൂര്‍ [24] : 3)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
വ്യഭിചാരിയായ പുരുഷന് വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല.[1] സത്യവിശ്വാസികളുടെ മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.
[1] ധര്‍മനിഷ്ഠയുള്ള ഒരു പുരുഷനോ സ്ത്രീയോ സാധാരണനിലയില്‍ അവിഹിതവേഴ്ചക്കാരെ ബോധപൂര്‍വം ജീവിതപങ്കാളിയായി സ്വീകരിക്കാറില്ല.
2 Mokhtasar Malayalam
വ്യഭിചാരമെന്ന തിന്മയുടെ മ്ലേഛത വ്യക്തമാക്കി കൊണ്ട് അല്ലാഹു പറയുന്നു: വ്യഭിചാരം ശീലമാക്കിയവൻ അവനെ പോലുള്ള വ്യഭിചാരിണിയെയോ, വ്യഭിചാരത്തിൽ നിന്ന് സൂക്ഷ്മത പാലിക്കാത്ത ബഹുദൈവാരാധകയെയോ അല്ലാതെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയില്ല. ബഹുദൈവാരാധകയെ വിവാഹം കഴിക്കുക എന്നത് നിഷിദ്ധമാണുതാനും. വ്യഭിചാരം ശീലമാക്കിയ സ്ത്രീയാകട്ടെ; അവളെ പോലെ വ്യഭിചാരത്തിൽ അകപ്പെട്ട ഒരു പുരുഷനെയോ, വ്യഭിചരിക്കുന്നതിൽ നിന്ന് സൂക്ഷ്മത പാലിക്കാത്ത മുശ്രിക്കിനേയോ അല്ലാതെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയില്ല. ബഹുദൈവാരാധകനെ വിവാഹം കഴിക്കുക എന്നത് നിഷിദ്ധമാണുതാനും. വ്യഭിചാരിണിയെ വിവാഹം കഴിക്കലും വ്യഭിചാരിയായ പുരുഷന് തങ്ങളുടെ സ്ത്രീകളെ വിവാഹം കഴിപ്പിച്ചുകൊടുക്കലും, അല്ലാഹുവിൽ വിശ്വസിക്കുന്നവരുടെ മേൽ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.