فِيْ بُيُوْتٍ اَذِنَ اللّٰهُ اَنْ تُرْفَعَ وَيُذْكَرَ فِيْهَا اسْمُهٗۙ يُسَبِّحُ لَهٗ فِيْهَا بِالْغُدُوِّ وَالْاٰصَالِ ۙ ( النور: ٣٦ )
Fee buyootin azinal laahu an turfa'a wa yuzkara feehasmuhoo yusabbihu lahoo feehaa bilghuduwwi wal aasaal (an-Nūr 24:36)
English Sahih:
[Such niches are] in houses [i.e., mosques] which Allah has ordered to be raised and that His name be mentioned [i.e., praised] therein; exalting Him within them in the morning and the evenings (An-Nur [24] : 36)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആ വെളിച്ചം ലഭിച്ചവരുണ്ടാവുക ചില മന്ദിരങ്ങളിലാണ്. അവ പടുത്തുയര്‍ത്താനും അവിടെ തന്റെ നാമം ഉരുവിടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. രാവിലെയും വൈകുന്നേരവും അവിടെ അവന്റെ വിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുന്നു. (അന്നൂര്‍ [24] : 36)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
ചില ഭവനങ്ങളിലത്രെ (ആ വെളിച്ചമുള്ളത്.) അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്‍റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു.[1] അവയില്‍ രാവിലെയും സന്ധ്യാസമയങ്ങളിലും അവന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
[1] അല്ലാഹുവിന്റെ ഭവനങ്ങളായ മസ്ജിദുകളത്രെ വിവക്ഷ. സത്യസന്മാര്‍ഗത്തിന്റെ വെളിച്ചം അവിടെ നിന്ന് സദാ പ്രസരിച്ചുകൊണ്ടിരിക്കുന്നു. ദൈനംദിന ജീവിത വ്യവഹാരങ്ങള്‍ക്കിടയിലും സത്യവിശ്വാസികള്‍ ആ ഭവനങ്ങള്‍ സന്ദര്‍ശിക്കാനും,തങ്ങളുടെ മനസ്സിനെ ചൈതന്യപൂര്‍ണ്ണമാക്കാനും സമയം കണ്ടെത്തുന്നു.