Wa yaqooloona aamannaa billaahi wa bir Rasooli wa ata'naa summa yatawallaa fareequm minhum mim ba'di zaalik; wa maaa ulaaa'ika bilmu'mineen (an-Nūr 24:47)
But they [i.e., the hypocrites] say, "We have believed in Allah and in the Messenger, and we obey"; then a party of them turns away after that. And those are not believers. (An-Nur [24] : 47)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ പറയുന്നു: ''ഞങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിച്ചിരിക്കുന്നു. അവരെ അനുസരിക്കുകയും ചെയ്തിരിക്കുന്നു.'' എന്നാല്‍ അതിനുശേഷം അവരിലൊരുവിഭാഗം പിന്തിരിഞ്ഞുപോകുന്നു. അവര്‍ വിശ്വാസികളേയല്ല. (അന്നൂര്‍ [24] : 47)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവര്‍ പറയുന്നു; ഞങ്ങള്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുകയും, അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്. പിന്നെ അതിന് ശേഷവും അവരില്‍ ഒരു വിഭാഗമതാ പിന്മാറിപ്പോകുന്നു. അവര്‍ വിശ്വാസികളല്ല തന്നെ.
2 Mokhtasar Malayalam
കപടവിശ്വാസികൾ പറയുന്നു: ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു. ഞങ്ങൾ അല്ലാഹുവിൻ്റെ ദൂതരിൽ വിശ്വസിച്ചിരിക്കുന്നു. അല്ലാഹുവിനെ അനുസരിക്കുകയും, അവൻ്റെ ദൂതരെ അനുസരിക്കുകയും ചെയ്തിരിക്കുന്നു. ശേഷം അവരിൽ നിന്നൊരു കൂട്ടം പിന്തിരിഞ്ഞു കളയുകയും ചെയ്തിരിക്കുന്നു. തങ്ങൾ അല്ലാഹുവിലും അവൻ്റെ ദൂതരിലും വിശ്വസിക്കുന്നവരാണെന്നും, അവരെ അനുസരിക്കുന്നവരാണെന്നും ജൽപ്പിച്ച ശേഷം, അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യണമെന്നും മറ്റുമുള്ള കൽപ്പനകളിൽ അവരതാ അല്ലാഹുവിനെയും അവൻ്റെ ദൂതനെയും അനുസരിക്കുന്നില്ല. അല്ലാഹുവിനെയും അവൻ്റെ ദൂതരെയും അനുസരിക്കുന്നതിൽ നിന്ന് പിന്തിരിഞ്ഞു കളഞ്ഞ അക്കൂട്ടർ (അല്ലാഹുവിൽ) വിശ്വസിച്ചവരേയല്ല; അവർ തങ്ങൾ വിശ്വാസികളാണെന്ന് ജൽപ്പിക്കുന്നുണ്ടെങ്കിലും.