Is there disease in their hearts? Or have they doubted? Or do they fear that Allah will be unjust to them, or His Messenger? Rather, it is they who are the wrongdoers [i.e., the unjust]. (An-Nur [24] : 50)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവരുടെ ഹൃദയങ്ങളില്‍ കാപട്യത്തിന്റെ ദീനമുണ്ടോ? അല്ലെങ്കിലവര് സംശയത്തിലകപ്പെട്ടതാണോ? അതുമല്ലെങ്കില്‍ അല്ലാഹുവും അവന്റെ ദൂതനും അവരോട് അനീതി കാണിച്ചേക്കുമെന്ന് അവര്‍ ഭയപ്പെടുകയാണോ? എന്നാല്‍ കാര്യം ഇതൊന്നുമല്ല; അവര്‍ തന്നെയാണ് അക്രമികള്‍. (അന്നൂര്‍ [24] : 50)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവരുടെ ഹൃദയങ്ങളില്‍ വല്ല രോഗവുമുണ്ടോ? അതല്ല അവര്‍ക്ക് സംശയം പിടിപെട്ടിരിക്കുകയാണോ? അതല്ല അല്ലാഹുവും അവന്റെ റസൂലും അവരോട് അനീതി പ്രവര്‍ത്തിക്കുമെന്ന് അവര്‍ ഭയപ്പെടുകയാണോ? അല്ല, അവര്‍ തന്നെയാകുന്നു അക്രമികള്‍.
2 Mokhtasar Malayalam
അവരുടെ ഹൃദയത്തിൽ മാറാതെ കൂടിയിരിക്കുന്ന വല്ല രോഗവുമുണ്ടോ?! അതല്ല അവിടുന്ന് അല്ലാഹുവിൻ്റെ ദൂതരാണോ എന്നതിൽ അവർ സംശയിച്ചിരിക്കുകയാണോ?! അതുമല്ല, അല്ലാഹുവും അവൻ്റെ ദൂതരും അവരുടെ കാര്യത്തിൽ വിധിക്കുമ്പോൾ അവരോട് വഞ്ചന കാണിക്കുമെന്നാണോ അവർ ഭയക്കുന്നത്. എന്നാൽ അതൊന്നുമല്ല കാര്യം. അല്ലാഹുവിൻ്റെ ദൂതരുടെ വിധിയിൽ നിന്ന് തിരിഞ്ഞു കളയുകയും, അവിടുത്തോട് നിഷേധം വെച്ചു പുലർത്തുകയും ചെയ്യുക എന്ന രോഗം അവരിലുള്ളത് കൊണ്ടാണ് ഇങ്ങനെയെല്ലാം (അവർ ചെയ്യുന്നത്).