Skip to main content

۞ وَهُوَ الَّذِيْ مَرَجَ الْبَحْرَيْنِ هٰذَا عَذْبٌ فُرَاتٌ وَّهٰذَا مِلْحٌ اُجَاجٌۚ وَجَعَلَ بَيْنَهُمَا بَرْزَخًا وَّحِجْرًا مَّحْجُوْرًا   ( الفرقان: ٥٣ )

wahuwa alladhī
وَهُوَ ٱلَّذِى
And He (is) the One Who
അവന്‍ തന്നെയാണ്, യാതൊരുവന്‍
maraja
مَرَجَ
(has) released
അവന്‍ അയച്ചുവിട്ടിരിക്കുന്നു
l-baḥrayni
ٱلْبَحْرَيْنِ
the two seas
രണ്ടു സമുദ്രത്തെ
hādhā
هَٰذَا
[this] (one)
ഇത് (ഒന്ന്)
ʿadhbun
عَذْبٌ
palatable
ശുദ്ധജലമാണ്
furātun
فُرَاتٌ
and sweet
നല്ല ശുദ്ധമായ
wahādhā
وَهَٰذَا
and [this] (one)
ഇത്, ഇതാകട്ടെ (മറ്റേത്)
mil'ḥun
مِلْحٌ
salty
ഉപ്പാണ്
ujājun
أُجَاجٌ
(and) bitter
കഠിന ഉപ്പായ (കയ്പായ)
wajaʿala
وَجَعَلَ
and He has made
അവന്‍ ആക്കുകയും ചെയ്തു
baynahumā
بَيْنَهُمَا
between them
ആ രണ്ടിനുമിടയില്‍
barzakhan
بَرْزَخًا
a barrier
ഒരു മറ
waḥij'ran
وَحِجْرًا
and a partition
തടസ്സവും, മുടക്കവും
maḥjūran
مَّحْجُورًا
forbidden
തടസ്സപ്പെട്ട (ഭദ്രമായ)

Wa Huwal lazee marajal bahraini haazaa 'azbun furaatunw wa haazaa milhun ujaaj; wa ja'ala bainahumaa barzakhanw wa hijram mahjooraa (al-Furq̈ān 25:53)

English Sahih:

And it is He who has released [simultaneously] the two seas [i.e., bodies of water], one fresh and sweet and one salty and bitter, and He placed between them a barrier and prohibiting partition. (Al-Furqan [25] : 53)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

രണ്ടു സമുദ്രങ്ങളെ സംയോജിപ്പിച്ചതും അവനാണ്. ഒന്നില്‍ ശുദ്ധമായ തെളിനീരാണ്. രണ്ടാമത്തേതില്‍ ചവര്‍പ്പുള്ള ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ അവനൊരു മറയുണ്ടാക്കിയിരിക്കുന്നു. ശക്തമായ തടസ്സവും. (അല്‍ഫുര്‍ഖാന്‍ [25] : 53)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

രണ്ട് ജലാശയങ്ങളെ[1] സ്വതന്ത്രമായി ഒഴുകാന്‍ വിട്ടവനാകുന്നു അവന്‍. ഇതാ ഒന്ന് സ്വച്ഛമായ ശുദ്ധജലം, ഇതാ മറ്റൊന്ന് അരോചകമായി തോന്നുന്ന ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ ഒരു മറയും ശക്തിയായ ഒരു തടസ്സവും അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.[2]

[1] ധാരാളം വെള്ളമുള്ള വലിയ ജലാശയങ്ങള്‍ക്കൊക്കെ 'ബഹ്ര്‍' എന്ന പദം പ്രയോഗിക്കാറുണ്ട്.
[2] ശക്തിയായ ഒഴുക്കുള്ള നദികള്‍ സമുദ്രത്തില്‍ പതിക്കുന്നേടത്ത് തിരമാലകളെയും വേലിയേറ്റത്തേയും അതിജയിച്ചുകൊണ്ട്, നദീജലം സമുദ്രജലവുമായി കലരാതെ വളരെ ദൂരം ഒഴുകുന്നു.