And put your hand into the opening of your garment [at the breast]; it will come out white without disease. [These are] among the nine signs [you will take] to Pharaoh and his people. Indeed, they have been a people defiantly disobedient." (An-Naml [27] : 12)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''നീ നിന്റെ കൈ കുപ്പായത്തിന്റെ മാറിനുള്ളില്‍ തിരുകിവെക്കുക. എന്നാല്‍ ന്യൂനതയൊട്ടുമില്ലാത്തവിധം തിളക്കമുള്ളതായി അതു പുറത്തുവരും. ഫറവോന്റെയും അവന്റെ ജനതയുടെയും അടുക്കലേക്കുള്ള ഒമ്പതു ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണിവ. തീര്‍ച്ചയായും അവര്‍ തെമ്മാടികളായ ജനമാണ്.'' (അന്നംല് [27] : 12)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നീ നിന്റെ കൈ കുപ്പായമാറിലേക്ക് പ്രവേശിപ്പിക്കുക. യാതൊരു കളങ്കവും കൂടാതെ വെളുപ്പുനിറമുള്ളതായിക്കൊണ്ട് അത് പുറത്തുവരും. ഫിര്‍ഔന്റെയും അവന്റെ ജനതയുടെയും അടുത്തേക്കുള്ള ഒമ്പത് ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ ഇവ.[1] തീര്‍ച്ചയായും അവര്‍ ധിക്കാരികളായ ഒരു ജനതയായിരിക്കുന്നു.
[1] മറ്റു ദൃഷ്ടാന്തങ്ങളെപറ്റി 7:130, 7:133 എന്നീ വചനങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
2 Mokhtasar Malayalam
കഴുത്തിന് താഴെയുള്ള കുപ്പായ വിടവിലൂടെ താങ്കളുടെ കൈ പ്രവേശിപ്പിക്കുക. അങ്ങനെ പ്രവേശിപ്പിച്ചു കഴിഞ്ഞാൽ -പാണ്ഡോ മറ്റോ കാരണമായല്ലാതെ- മഞ്ഞു പോലെ വെളുത്തതായി അത് പുറത്തു വരും. ഫിർഔനും അവൻ്റെ ജനതക്കും നിൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന ഒമ്പത് ദൃഷ്ടാന്തങ്ങളിൽ പെട്ടതാണിത്. ആ ഒമ്പത് ദൃഷ്ടാന്തങ്ങൾ ഇവയാണ്: (കൈ (പ്രകാശിക്കുക), വടി (സർപ്പമാവുക), വരൾച്ചയുണ്ടാവുക, കൃഷിവിഭവങ്ങൾ കുറയുക, പ്രളയം സംഭവിക്കുക, വെട്ടുകിളിയുടെയും (കൃഷി നശിപ്പിക്കുന്ന) പേനുകളുടെയും, തവളകളുടെയും (ശല്യം), (കുടിവെള്ളമെല്ലാം) രക്തമാവുക.തീർച്ചയായും അവർ അല്ലാഹുവിനെ അനുസരിക്കാതെ, അവനെ നിഷേധിക്കുന്ന ജനതയായിരുന്നു.