So when they came to Solomon, he said, "Do you provide me with wealth? But what Allah has given me is better than what He has given you. Rather, it is you who rejoice in your gift. (An-Naml [27] : 36)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അങ്ങനെ അവരുടെ ദൂതന് സുലൈമാന്റെ അടുത്തുചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: ''നിങ്ങളെന്നെ സമ്പത്ത് തന്ന് സഹായിച്ചുകളയാമെന്നാണോ കരുതുന്നത്? എന്നാല്‍ അല്ലാഹു എനിക്കു തന്നത് നിങ്ങള്‍ക്ക് അവന് തന്നതിനെക്കാള്‍ എത്രയോ മികച്ചതാണ്. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ പാരിതോഷികത്തില്‍ ഊറ്റംകൊള്ളുകയാണ്. (അന്നംല് [27] : 36)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അങ്ങനെ അവന് (ദൂതന്) സുലൈമാന്റെ അടുത്ത് ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ സമ്പത്ത് തന്ന് എന്നെ സഹായിക്കുകയാണോ? എന്നാല്‍ എനിക്ക് അല്ലാഹു നല്കിയിട്ടുള്ളതാണ് നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ ഉത്തമം. പക്ഷെ, നിങ്ങള്‍ നിങ്ങളുടെ പാരിതോഷികം കൊണ്ട് സന്തോഷം കൊള്ളുകയാകുന്നു.
2 Mokhtasar Malayalam
അങ്ങനെ അവളുടെ (രാജ്ഞിയുടെ) ദൂതനും അയാളോടൊപ്പം സുലൈമാനുള്ള പാരിതോഷികം വഹിക്കുന്ന സഹായികളും സുലൈമാൻ്റെ അരികിൽ എത്തിയപ്പോൾ പാരിതോഷികം അയച്ചതിൽ അനിഷ്ടം പ്രകടമാക്കി കൊണ്ട് അദ്ദേഹം പറഞ്ഞു: സമ്പത്ത് നൽകി സഹായിച്ചുകൊണ്ട് എന്നെ നിങ്ങളിൽ നിന്ന് തടുത്തു നിർത്താൻ ശ്രമിക്കുകയാണോ നിങ്ങൾ?! എങ്കിൽ, അല്ലാഹു എനിക്ക് നൽകിയ പ്രവാചകത്വവും അധികാരവും സമ്പാദ്യവുമാണ് നിങ്ങൾ നൽകിയതിനെക്കാൾ ഉത്തമമായിട്ടുള്ളത്. എന്നാൽ നിങ്ങളാകുന്നു ഐഹികജീവിതത്തിൻ്റെ വിഭവങ്ങൾ സമ്മാനമായി നൽകപ്പെടുമ്പോൾ സന്തോഷിക്കുന്നവർ.