[Say, O Muhammad], "I have only been commanded to worship the Lord of this city, who made it sacred and to whom [belongs] all things. And I am commanded to be of the Muslims [i.e., those who submit to Allah]. (An-Naml [27] : 91)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയുക: എന്നോടു കല്പിച്ചത് ഈ നാടിന്റെ നാഥന്ന് വഴിപ്പെടാന്‍ മാത്രമാണ്. അതിനെ ആദരണീയമാക്കിയത് അവനാണ്. എല്ലാ വസ്തുക്കളുടെയും ഉടമയും അവന്‍തന്നെ. ഞാന്‍ മുസ്ലിംകളിലുള്‍പ്പെടണമെന്നും അവനെന്നോട് ആജ്ഞാപിച്ചിരിക്കുന്നു. (അന്നംല് [27] : 91)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നീ പറയുക:) ഈ രാജ്യത്തെ പവിത്രമാക്കിത്തീര്‍ത്ത ഇതിന്റെ രക്ഷിതാവിനെ ആരാധിക്കുവാന്‍ മാത്രമാണ് ഞാന്‍ കല്പിക്കപ്പെട്ടിട്ടുള്ളത്. എല്ലാ വസ്തുവും അവന്റെതത്രെ. ഞാന്‍ (അല്ലാഹുവിന്) കീഴ്പെടുന്നവരുടെ (മുസ്ലിംകളുടെ) കൂട്ടത്തിലായിരിക്കണമെന്നും കല്പിക്കപ്പെട്ടിരിക്കുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: മക്കയെ പവിത്രഭൂമിയാക്കിയ അതിൻ്റെ രക്ഷിതാവിനെ മാത്രം ആരാധിക്കുവാനത്രെ ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നത്. അവിടെ രക്തം ചിന്തപ്പെടുകയോ, ആരോടെങ്കിലും അതിക്രമം പ്രവർത്തിക്കപ്പെടുകയോ, മൃഗങ്ങൾ വേട്ടയാടപ്പെടുകയോ, വൃക്ഷങ്ങൾ മുറിച്ചു മാറ്റപ്പെടുകയോ ചെയ്യാവതല്ല. അല്ലാഹുവിനാകുന്നു സർവ്വതിൻ്റെയും അധികാരം. അല്ലാഹുവിന് സമർപ്പിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ട് അവന് കീഴൊതുങ്ങുകയും ചെയ്യുന്നവരിൽ ഉൾപ്പെടുവാനാണ് ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നത്.