Skip to main content

۞ وَحَرَّمْنَا عَلَيْهِ الْمَرَاضِعَ مِنْ قَبْلُ فَقَالَتْ هَلْ اَدُلُّكُمْ عَلٰٓى اَهْلِ بَيْتٍ يَّكْفُلُوْنَهٗ لَكُمْ وَهُمْ لَهٗ نَاصِحُوْنَ   ( القصص: ١٢ )

waḥarramnā
وَحَرَّمْنَا
And We had forbidden
നാം നിരോധിക്കയും (മുടക്കം ചെയ്കയും) ചെയ്തു
ʿalayhi
عَلَيْهِ
for him
അവന്ന്, അവന്‍റെ മേല്‍
l-marāḍiʿa
ٱلْمَرَاضِعَ
the wet nurses
മുലകൊടുക്കുന്ന സ്ത്രീകളെ
min qablu
مِن قَبْلُ
before before
മുമ്പ്
faqālat
فَقَالَتْ
so she said
അപ്പോള്‍ അവള്‍ പറഞ്ഞു
hal adullukum
هَلْ أَدُلُّكُمْ
"Shall I direct you
നിങ്ങള്‍ക്കു ഞാന്‍ അറിയിച്ചുതരട്ടെയോ
ʿalā ahli baytin
عَلَىٰٓ أَهْلِ بَيْتٍ
to (the) people (of) a house
ഒരു വീട്ടുകാരെക്കുറിച്ച്
yakfulūnahu
يَكْفُلُونَهُۥ
who will rear him
അവനെ ഏറ്റെടുക്കുന്ന
lakum
لَكُمْ
for you
നിങ്ങള്‍ക്കുവേണ്ടി
wahum
وَهُمْ
while they
അവരാകട്ടെ
lahu
لَهُۥ
to him
അവനു
nāṣiḥūna
نَٰصِحُونَ
(will be) sincere?"
ഗുണകാംക്ഷികളുമായിരിക്കും

Wa harramnaa 'alaihil maraadi'a min qablu faqaalat hal adullukum 'alaaa ahli baitiny yakfuloonahoo lakum wa hum lahoo naasihoon (al-Q̈aṣaṣ 28:12)

English Sahih:

And We had prevented from him [all] wet nurses before, so she said, "Shall I direct you to a household that will be responsible for him for you while they are to him [for his upbringing] sincere?" (Al-Qasas [28] : 12)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആ കുട്ടിക്ക് മുലയൂട്ടുകാരികള്‍ മുലകൊടുക്കുന്നത് നാം മുമ്പേ വിലക്കിയിട്ടുണ്ടായിരുന്നു. അപ്പോള്‍ മൂസായുടെ സഹോദരി പറഞ്ഞു: ''നിങ്ങള്‍ക്ക് ഞാനൊരു വീട്ടുകാരെ പരിചയപ്പെടുത്തി തരട്ടെയോ? നിങ്ങള്‍ക്കുവേണ്ടി അവര്‍ ഈ കുട്ടിയെ നന്നായി സംരക്ഷിച്ചുകൊള്ളും. അവര്‍ കുട്ടിയോടു ഗുണകാംക്ഷ പുലര്‍ത്തുകയും ചെയ്യും.'' (അല്‍ഖസ്വസ്വ് [28] : 12)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതിനു മുമ്പ് മുലയൂട്ടുന്ന സ്ത്രീകള്‍ അവന്ന് മുലകൊടുക്കുന്നതിന് നാം തടസ്സമുണ്ടാക്കിയിരുന്നു.[1] അപ്പോള്‍ അവള്‍ (സഹോദരി) പറഞ്ഞു: നിങ്ങള്‍ക്കുവേണ്ടി ഇവനെ സംരക്ഷിക്കുന്ന ഒരു വീട്ടുകാരെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിവ് തരട്ടെയോ? അവര്‍ ഇവന്‍റെ ഗുണകാംക്ഷികളായിരിക്കുകയും ചെയ്യും.

[1] മാതാവല്ലാത്ത ഏത് സ്ത്രീയുടെയും മുല കുടിക്കാന്‍ വിസമ്മതിക്കുന്ന നിലയില്‍ കുട്ടിയെ അല്ലാഹു ആക്കിത്തീര്‍ത്തുവെന്നര്‍ത്ഥം.