And he became inside the city fearful and anticipating [exposure], when suddenly the one who sought his help the previous day cried out to him [once again]. Moses said to him, "Indeed, you are an evident, [persistent] deviator." (Al-Qasas [28] : 18)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അടുത്ത പ്രഭാതത്തില്‍ പേടിയോടെ പാത്തും പതുങ്ങിയും മൂസ പട്ടണത്തില്‍ പ്രവേശിച്ചു. അപ്പോഴതാ തലേന്നാള്‍ തന്നോടു സഹായം തേടിയ അതേയാള്‍ അന്നും സഹായത്തിനായി മുറവിളികൂട്ടുന്നു. മൂസ അയാളോട് പറഞ്ഞു: ''നീ വ്യക്തമായും ദുര്‍മാര്‍ഗി തന്നെ.'' (അല്‍ഖസ്വസ്വ് [28] : 18)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അങ്ങനെ അദ്ദേഹം പട്ടണത്തില്‍ ഭയപ്പാടോടും കരുതലോടും കൂടി വര്‍ത്തിച്ചു. അപ്പോഴതാ തലേദിവസം തന്നോട് സഹായം തേടിയവന് വീണ്ടും തന്നോട് സഹായത്തിനു മുറവിളികൂട്ടുന്നു. മൂസാ അവനോട് പറഞ്ഞു: നീ വ്യക്തമായും ഒരു ദുര്‍മാര്‍ഗി തന്നെയാകുന്നു.
2 Mokhtasar Malayalam
ഖിബ്ത്വിയെ (അബദ്ധത്തിൽ) കൊലപ്പെടുത്തിയതിനാൽ ഭയപ്പെട്ടുകൊണ്ടും എന്താണ് സംഭവിക്കുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടും മൂസാ പട്ടണത്തിൽ വർത്തിച്ചു. അപ്പോഴുണ്ട് ഇന്നലെ തൻ്റെ ശത്രുവായ ഖിബ്ത്വിക്കെതിരെ സഹായം തേടിയവൻ വീണ്ടും മറ്റൊരു ഖിബ്ത്വിക്കെതിരെ സഹായം തേടുന്നു. മൂസാ അവനോട് പറഞ്ഞു: തീർച്ചയായും നീ ദുർമാർഗിയും വ്യക്തമായ വഴികേടിലായവനും തന്നെ.