Skip to main content

فَلَمَّآ اَنْ اَرَادَ اَنْ يَّبْطِشَ بِالَّذِيْ هُوَ عَدُوٌّ لَّهُمَاۙ قَالَ يٰمُوْسٰٓى اَتُرِيْدُ اَنْ تَقْتُلَنِيْ كَمَا قَتَلْتَ نَفْسًاۢ بِالْاَمْسِۖ اِنْ تُرِيْدُ اِلَّآ اَنْ تَكُوْنَ جَبَّارًا فِى الْاَرْضِ وَمَا تُرِيْدُ اَنْ تَكُوْنَ مِنَ الْمُصْلِحِيْنَ   ( القصص: ١٩ )

falammā an arāda
فَلَمَّآ أَنْ أَرَادَ
Then when [that] he wanted
എന്നിട്ടദ്ദേഹം ഉദ്ദേശിച്ചപ്പോള്‍
an yabṭisha
أَن يَبْطِشَ
to strike
കയ്യൂക്ക് (കൈബലം) നടത്തുവാന്‍, പിടികൂടുവാന്‍
bi-alladhī
بِٱلَّذِى
the one who
യതൊരുവനില്‍
huwa ʿaduwwun
هُوَ عَدُوٌّ
[he] (was) an enemy
അവന്‍ ശത്രുവാണ്
lahumā
لَّهُمَا
to both of them
അവര്‍ക്കു രണ്ടാള്‍ക്കും
qāla
قَالَ
he said
അവന്‍ പറഞ്ഞു
yāmūsā
يَٰمُوسَىٰٓ
"O Musa!
ഹേ മൂസാ
aturīdu
أَتُرِيدُ
Do you intend
നീ ഉദ്ദേശിക്കുന്നുവോ
an taqtulanī
أَن تَقْتُلَنِى
to kill me
എന്നെ കൊല്ലുവാന്‍
kamā qatalta
كَمَا قَتَلْتَ
as you killed
നീ കൊന്നതുപോലെ
nafsan
نَفْسًۢا
a person
ഒരാളെ, ആത്മാവിനെ
bil-amsi
بِٱلْأَمْسِۖ
yesterday?
ഇന്നലെ
in turīdu
إِن تُرِيدُ
Not you want
നീ ഉദ്ദേശിക്കുന്നില്ല
illā an takūna
إِلَّآ أَن تَكُونَ
but that you become
നീ ആകുവാനല്ലാതെ
jabbāran
جَبَّارًا
a tyrant
ഒരു സ്വേച്ഛാധികാരി (ധിക്കാരി)
fī l-arḍi
فِى ٱلْأَرْضِ
in the earth
ഭൂമിയില്‍ (നാട്ടില്‍)
wamā turīdu
وَمَا تُرِيدُ
and not you want
നീ ഉദ്ദേശിക്കുന്നുമില്ല
an takūna
أَن تَكُونَ
that you be
നീ ആകുവാന്‍
mina l-muṣ'liḥīna
مِنَ ٱلْمُصْلِحِينَ
of the reformers"
നന്‍മയുണ്ടാക്കുന്നവരുടെ കൂട്ടത്തില്‍

Falammaaa an araada ai yabtisha billazee huwa 'aduwwul lahumaa qaala yaa Moosaaa atureedu an taqtulanee kamaa qatalta nafsam bil amsi in tureedu illaaa an takoona jabbaaram fil ardi wa maa tureedu an takoona minal musliheen (al-Q̈aṣaṣ 28:19)

English Sahih:

And when he wanted to strike the one who was an enemy to both of them, he said, "O Moses, do you intend to kill me as you killed someone yesterday? You only want to be a tyrant in the land and do not want to be of the amenders." (Al-Qasas [28] : 19)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അങ്ങനെ അദ്ദേഹം അവരിരുവരുടെയും ശത്രുവായ ആളെ പിടികൂടാന്‍ തുനിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: ''ഇന്നലെ നീയൊരുവനെ കൊന്നപോലെ ഇന്ന് നീയെന്നെയും കൊല്ലാനുദ്ദേശിക്കുകയാണോ? ഇന്നാട്ടിലെ ഒരു മേലാളനാകാന്‍ മാത്രമാണ് നീ ആഗ്രഹിക്കുന്നത്. നന്മ വരുത്തുന്ന നല്ലവനാകാനല്ല.'' (അല്‍ഖസ്വസ്വ് [28] : 19)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നിട്ട് അവര്‍ ഇരുവര്‍ക്കും ശത്രുവായിട്ടുള്ളവനെ പിടികൂടാന്‍ അദ്ദേഹം ഉദ്ദേശിച്ചപ്പോള്‍[1] അവന്‍ പറഞ്ഞു:[2] ഹേ മൂസാ, ഇന്നലെ നീ ഒരാളെ കൊന്നതുപോലെ നീ എന്നെയും കൊല്ലാന്‍ ഉദ്ദേശിക്കുകയാണോ? നാട്ടില്‍ ഒരു പോക്കിരിയാകാന്‍ മാത്രമാണ് നീ ഉദ്ദേശിക്കുന്നത്‌. നന്‍മയുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകാന്‍ നീ ഉദ്ദേശിക്കുന്നില്ല.

[1] സഹായം തേടിയ ഇസ്രായീല്‍ വംശജനെ ഒരു ശല്യക്കാരന്‍ എന്ന നിലയ്ക്ക് മൂസാ (عليه السلام) ആക്ഷേപിച്ചുവെങ്കിലും പൊതു ശത്രുവിനെതിരില്‍ അവനെ സഹായിക്കുവാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു.
[2] ഇത് പറഞ്ഞത് ഇസ്രായീല്‍കാരന്‍ തന്നെയാണെന്ന് മിക്ക വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നു. മൂസാ(عليه السلام)യുടെ ആക്ഷേപം കേട്ടപ്പോള്‍ അദ്ദേഹം തന്നെത്തന്നെയാണ് പിടികൂടാന്‍ പോകുന്നതെന്ന് അവന്‍ തെറ്റിദ്ധരിച്ചതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്നാണ് അവരുടെ വിശദീകരണം. തലേദിവസം കൊല നടത്തിയത് മൂസാ(عليه السلام)യാണെന്ന് ആ 'ഖ്വിബ്ത്വി'വംശജന്‍ അറിഞ്ഞിരിക്കാന്‍ സാദ്ധ്യതയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഖ്വിബ്ത്വിയുടെ തന്നെ വാക്കാണെന്ന് അഭിപ്രായപ്പെട്ട ചിലരുമുണ്ട്.
ഈ സംസാരത്തോടുകൂടി കൊലയാളി മൂസാ (عليه السلام) ആണെന്ന വിവരം പട്ടണത്തിലാകെ പരന്നു.