He said, "I was only given it because of knowledge I have." Did he not know that Allah had destroyed before him of generations those who were greater than him in power and greater in accumulation [of wealth]? But the criminals, about their sins, will not be asked. (Al-Qasas [28] : 78)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഖാറൂന് പറഞ്ഞു: ''എനിക്കിതൊക്കെ കിട്ടിയത് എന്റെ വശമുള്ള വിദ്യകൊണ്ടാണ്.'' അവനറിഞ്ഞിട്ടില്ലേ; അവനു മുമ്പ് അവനെക്കാള്‍ കരുത്തും സംഘബലവുമുണ്ടായിരുന്ന അനേകം തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന്. കുറ്റവാളികളോട് അവരുടെ കുറ്റങ്ങളെക്കുറിച്ച് ചോദിക്കുകപോലുമില്ല. (അല്‍ഖസ്വസ്വ് [28] : 78)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഖാറൂന് പറഞ്ഞു: എന്റെ കൈവശമുള്ള വിദ്യകൊണ്ട് മാത്രമാണ് എനിക്കിതു ലഭിച്ചത്. എന്നാല്‍ അവന്നു മുമ്പ് അവനേക്കാള്‍ കടുത്ത ശക്തിയുള്ളവരും, കൂടുതല്‍ സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന് അവന് മനസ്സിലാക്കിയിട്ടില്ലേ? തങ്ങളുടെ പാപങ്ങളെപ്പറ്റി കുറ്റവാളികളോട് അന്വേഷിക്കപ്പെടുന്നതല്ല.[1]
[1] കുറ്റവാളികളോട് അവരുടെ കുറ്റകൃത്യങ്ങളെപറ്റി അല്ലാഹുവിന് അന്വേഷിച്ച് മനസ്സിലാക്കേണ്ട ആവശ്യമില്ല. അവര്‍ കുറ്റം ഏറ്റുപറഞ്ഞില്ലെങ്കിലും അവരുടെ പാപത്തിനുള്ള കണിശമായ പ്രതിഫലം അവന് നല്‍കുന്നതാണ്.
2 Mokhtasar Malayalam
ഖാറൂൻ പറഞ്ഞു: ഈ സമ്പാദ്യമെല്ലാം എനിക്ക് നൽകപ്പെട്ടിരിക്കുന്നത് എൻ്റെ പക്കലുള്ള അറിവും എനിക്കുള്ള കഴിവും കൊണ്ടാണ്. അതിനാൽ ഇതെല്ലാം എനിക്ക് അവകാശപ്പെട്ടതുമാണ്. എന്നാൽ അവന് മുൻപ് -അവനെക്കാൾ ശക്തിയും അവനെക്കാൾ കൂടുതൽ സമ്പാദ്യം സ്വരുക്കൂട്ടുകയും ചെയ്തവർ-; അവരെ അല്ലാഹു നശിപ്പിച്ചിട്ടുണ്ട് എന്നത് അവൻ അറിഞ്ഞിട്ടില്ലേ?! അപ്പോൾ അവരുടെ ശക്തിയോ സമ്പാദ്യങ്ങളോ അവർക്ക് യാതൊരു ഉപകാരവും ചെയ്തില്ല. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ കുറ്റവാളികളോട് അവരുടെ തിന്മകളെ കുറിച്ച് ചോദിക്കപ്പെടുകയില്ല; കാരണം, അവയെല്ലാം അല്ലാഹു അറിഞ്ഞിരിക്കുന്നു. (തിന്മകളെ കുറിച്ച്) അവരോട് ചോദിക്കപ്പെടുന്നത് അവരുടെ ദുഃഖം വർദ്ധിപ്പിക്കുന്നതിനും, അവരെ ആക്ഷേപിക്കുന്നതിനും മാത്രമായിരിക്കും.