Whoever comes [on the Day of Judgement] with a good deed will have better than it; and whoever comes with an evil deed – then those who did evil deeds will not be recompensed except [as much as] what they used to do. (Al-Qasas [28] : 84)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നന്മയുമായി വരുന്നവന് അതിനെക്കാള്‍ മെച്ചമായതു പ്രതിഫലമായി കിട്ടും. എന്നാല്‍ ആരെങ്കിലും തിന്മയുമായി വരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചതിനനുസരിച്ച പ്രതിഫലമേ അവര്‍ക്കുണ്ടാവുകയുള്ളൂ. (അല്‍ഖസ്വസ്വ് [28] : 84)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആര് നന്മയും കൊണ്ട് വന്നുവോ അവന്ന് അതിനേക്കാള്‍ ഉത്തമമായതുണ്ടായിരിക്കും. വല്ലവനും തിന്മയും കൊണ്ടാണ് വരുന്നതെങ്കില്‍ തിന്മ പ്രവര്‍ത്തിച്ചവര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമല്ലാതെ നല്കപ്പെടുകയില്ല.
2 Mokhtasar Malayalam
ആരെങ്കിലും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ -നിസ്കാരവും സകാത്തും നോമ്പും പോലുള്ള- നന്മകളുമായി വന്നാൽ അവന് ആ നന്മയെക്കാൾ ഉത്തമമായ പ്രതിഫലമുണ്ട്. കാരണം അവൻ്റെ നന്മകൾ പത്ത് മടങ്ങ് വരെ ഇരട്ടിയാക്കപ്പെടും. ആരെങ്കിലും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ -(അല്ലാഹുവിനെ) നിഷേധിക്കലും പലിശ ഭക്ഷിക്കലും വ്യഭിചരിക്കലും പോലുള്ള- തിന്മകളുമായാണ് വരുന്നതെങ്കിൽ തിന്മ പ്രവർത്തിച്ചവർക്ക് അവരുടെ തിന്മകൾക്ക് സമാനമായ പ്രതിഫലമല്ലാതെ നൽകപ്പെടുകയില്ല. അതിൽ യാതൊരു വർദ്ധനവുമുണ്ടാവുകയില്ല.