And never let them avert you from the verses of Allah after they have been revealed to you. And invite [people] to your Lord. And never be of those who associate others with Allah. (Al-Qasas [28] : 87)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവിന്റെ വചനങ്ങള്‍ നിനക്കിറക്കിക്കിട്ടിയശേഷം സത്യനിഷേധികള്‍ നിന്നെ അതില്‍നിന്ന് തെറ്റിക്കാതിരിക്കട്ടെ. നീ ജനങ്ങളെ നിന്റെ നാഥനിലേക്കു ക്ഷണിക്കുക. ഒരിക്കലും ബഹുദൈവ വിശ്വാസികളില്‍ പെട്ടുപോകരുത്. (അല്‍ഖസ്വസ്വ് [28] : 87)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവിന്റെ വചനങ്ങള്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടതിന് ശേഷം അവര്‍ നിന്നെ അതില്‍ നിന്ന് തടയാതിരിക്കട്ടെ.[1] നിന്റെ രക്ഷിതാവിങ്കലേക്ക് നീ ക്ഷണിക്കുക. നീ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തിലായിപ്പോകരുത്.
[1] അല്ലാഹുവിന്റെ വചനങ്ങള്‍ പ്രബോധനം ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന് അവരെല്ലാം കൂടി ശ്രമിച്ചാലും നീ പിന്തിരിയരുത് എന്നര്‍ത്ഥം.
2 Mokhtasar Malayalam
ഈ ബഹുദൈവാരാധകർ അല്ലാഹുവിൻ്റെ ആയത്തുകളിൽ നിന്ന് -അല്ലാഹു അവ താങ്കൾക്ക് മേൽ അവതരിപ്പിച്ചതിന് ശേഷം- അതിൽ നിന്ന് താങ്കളെ തിരിച്ചു കളയാതിരിക്കട്ടെ. അങ്ങനെ ഖുർആൻ പാരായണം ചെയ്യുന്നതും, അത് ജനങ്ങൾക്ക് എത്തിച്ചു നൽകുന്നതും താങ്കൾ ഉപേക്ഷിക്കാൻ ഇടവരരുത്. അല്ലാഹുവിൽ വിശ്വസിക്കാനും അവനെ ഏകനാക്കുവാനും അവൻ്റെ മതനിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കാനും താങ്കൾ ജനങ്ങളെ ക്ഷണിക്കുക. അല്ലാഹുവിനോടൊപ്പം അവന് പുറമെയുള്ളവരെ ആരാധിക്കുന്ന ബഹുദൈവാരാധകരിൽ താങ്കൾ ഉൾപ്പെടരുത്. മറിച്ച്, അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന, അവനു പുറമെ മറ്റാരെയും ആരാധിക്കാത്തവരിൽ നീ ഉൾപ്പെടുക.