But they will surely carry their [own] burdens and [other] burdens along with their burdens, and they will surely be questioned on the Day of Resurrection about what they used to invent. (Al-'Ankabut [29] : 13)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
തങ്ങളുടെ പാപഭാരങ്ങള്‍ അവര്‍ വഹിക്കുക തന്നെ ചെയ്യും. തങ്ങളുടെ പാപഭാരങ്ങളോടൊപ്പം വേറെയും പാപഭാരങ്ങളും അവര്‍ ചുമക്കേണ്ടിവരും. അവര്‍ കെട്ടിച്ചമച്ചതിനെപ്പറ്റി ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ തീര്‍ച്ചയായും അവരെ ചോദ്യംചെയ്യും. (അല്‍അന്‍കബൂത്ത് [29] : 13)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തങ്ങളുടെ പാപഭാരങ്ങളും സ്വന്തം പാപഭാരങ്ങളോടൊപ്പം വേറെയും പാപഭാരങ്ങളും അവര്‍ വഹിക്കേണ്ടിവരും. അവര്‍ കെട്ടിച്ചമച്ചിരുന്നതിനെപ്പറ്റി ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്.
2 Mokhtasar Malayalam
തങ്ങളുടെ നിരർത്ഥകമായ ആദർശത്തിലേക്ക് ക്ഷണിക്കുന്ന ഈ ബഹുദൈവാരാധകർ അവർ ചെയ്തു കൂട്ടിയ തെറ്റുകൾ വഹിക്കുക തന്നെ ചെയ്യും. അതോടൊപ്പം അവരുടെ പ്രബോധനം സ്വീകരിച്ചവരുടെ പാപഭാരവും അവർ വഹിക്കുക തന്നെ ചെയ്യും; അവരെ പിൻപറ്റിയവരുടെ തെറ്റുകളിൽ നിന്ന് അതു കൊണ്ട് ഒരു കുറവും സംഭവിക്കുകയുമില്ല. ഇഹലോകത്തായിരിക്കെ അവർ കെട്ടിച്ചമച്ചിരുന്ന അസത്യങ്ങളെ കുറിച്ച് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുന്നതാണ്.