اَحَسِبَ النَّاسُ اَنْ يُّتْرَكُوْٓا اَنْ يَّقُوْلُوْٓا اٰمَنَّا وَهُمْ لَا يُفْتَنُوْنَ ( العنكبوت: ٢ )
Ahasiban naasu anyu yutrakooo any yaqoolooo aamannaa wa hum la yuftanoon (al-ʿAnkabūt 29:2)
English Sahih:
Do the people think that they will be left to say, "We believe" and they will not be tried? (Al-'Ankabut [29] : 2)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ജനങ്ങള്‍ വിചാരിക്കുന്നുണ്ടോ; 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു'വെന്ന് പറയുന്നതുകൊണ്ടുമാത്രം അവരെ വെറുതെ വിട്ടേക്കുമെന്ന്. അവര്‍ പരീക്ഷണ വിധേയരാവാതെ. (അല്‍അന്‍കബൂത്ത് [29] : 2)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ?[1]
[1] സത്യസന്ധതയില്ലാതെ വിശ്വാസം കേവല പ്രഖ്യാപനത്തിൽ മാത്രം ഒതുക്കുന്നവർക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനാവില്ല. ശരിയായ വിശ്വാസവും സൽപ്രവർത്തനവുമാണ് സ്വർഗപ്രവേശനത്തിനുള്ള മാനദണ്ഡം. പരീക്ഷണങ്ങളിലൂടെയാണ് കലർപ്പില്ലാത്ത വിശ്വാസം തെളിയിക്കപ്പെടുക.