And the answer of his [i.e., Abraham's] people was not but that they said, "Kill him or burn him," but Allah saved him from the fire. Indeed in that are signs for a people who believe. (Al-'Ankabut [29] : 24)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയുടെ പ്രതികരണം ഇത്രമാത്രമായിരുന്നു: ''നിങ്ങളിവനെ കൊന്നുകളയുക. അല്ലെങ്കില്‍ ചുട്ടെരിക്കുക.'' എന്നാല്‍ അല്ലാഹു ഇബ്റാഹീമിനെ തിയ്യില്‍നിന്ന് രക്ഷിച്ചു. വിശ്വസിക്കുന്ന ജനത്തിന് ഇതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്. (അല്‍അന്‍കബൂത്ത് [29] : 24)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ അവനെ കൊന്നുകളയുകയോ ചുട്ടെരിക്കുകയോ ചെയ്യൂ എന്ന് പറഞ്ഞതല്ലാതെ അപ്പോള്‍ അദ്ദേഹത്തിന്റെ (ഇബ്റാഹീമിന്റെ) ജനത മറുപടിയൊന്നും നല്‍കിയില്ല. എന്നാല്‍ അല്ലാഹു അദ്ദേഹത്തെ അഗ്നിയില്‍ നിന്ന് രക്ഷിച്ചു. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്
2 Mokhtasar Malayalam
അല്ലാഹുവിനെ മാത്രം ആരാധിക്കൂ എന്നും, അല്ലാഹുവിന് പുറമെ വിഗ്രഹങ്ങളെ ആരാധിക്കുന്നത് ഉപേക്ഷിക്കൂ എന്നുമുള്ള ഇബ്രാഹീമിൻ്റെ കൽപ്പനക്ക് മറുപടിയായി അവർ പറഞ്ഞത് ഇതു മാത്രമാണ്: "ഇവനെ നിങ്ങൾ കൊന്നു കളയുക. അല്ലെങ്കിൽ അഗ്നിയിലേക്ക് എറിഞ്ഞു കളയുക. അങ്ങനെ നിങ്ങളുടെ ആരാധ്യന്മാരെ നിങ്ങൾ സഹായിക്കുക." അപ്പോൾ അല്ലാഹു അദ്ദേഹത്തെ ആ അഗ്നിയിൽ നിന്ന് രക്ഷപ്പെടുത്തി. തീർച്ചയായും അവരദ്ദേഹത്തെ അഗ്നിയിൽ എറിഞ്ഞതിന് ശേഷം അദ്ദേഹത്തെ അല്ലാഹു രക്ഷപ്പെടുത്തി എന്നതിൽ (അല്ലാഹുവിൽ) വിശ്വസിക്കുന്ന ജനങ്ങൾക്ക് ധാരാളം ഗുണപാഠങ്ങളുണ്ട്. കാരണം അവരാകുന്നു ഗുണപാഠങ്ങളിൽ നിന്ന് ഉപകാരമെടുക്കുന്നവർ.