And We gave to him Isaac and Jacob and placed in his descendants prophethood and scripture. And We gave him his reward in this world, and indeed, he is in the Hereafter among the righteous. (Al-'Ankabut [29] : 27)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അദ്ദേഹത്തിനു നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും സമ്മാനിച്ചു. അദ്ദേഹത്തിന്റെ സന്താനപരമ്പരയില്‍ നാം പ്രവാചകത്വവും വേദവും പ്രദാനം ചെയ്തു. അദ്ദേഹത്തിന് നാം ഇഹലോകത്തുതന്നെ പ്രതിഫലം നല്കി. പരലോകത്തോ തീര്‍ച്ചയായും അദ്ദേഹം സച്ചരിതരിലായിരിക്കും. (അല്‍അന്‍കബൂത്ത് [29] : 27)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അദ്ദേഹത്തിന് (പുത്രന്) ഇസ്ഹാഖിനെയും (പൗത്രന്) യഅ്ഖൂബിനെയും നാം പ്രദാനം ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ സന്തതിപരമ്പരയില്‍ പ്രവാചകത്വവും വേദവും നാം നല്‍കുകയും ചെയ്തു. ഇഹലോകത്ത് അദ്ദേഹത്തിന് നാം പ്രതിഫലം നല്‍കിയിട്ടുണ്ട്. പരലോകത്ത് തീര്‍ച്ചയായും അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.
2 Mokhtasar Malayalam
ഇബ്രാഹീമിന് അദ്ദേഹത്തിൻ്റെ സന്താനമായ ഇസ്ഹാഖിനെയും, അദ്ദേഹത്തിൻ്റെ മകൻ യഅ്ഖൂബിനെയും നാം നൽകി. അദ്ദേഹത്തിൻ്റെ സന്തതിപരമ്പരയിൽ നാം പ്രവാചകത്വവും നിശ്ചയിച്ചു. സത്യത്തിന് വേണ്ടി അദ്ദേഹം ക്ഷമ കൈകൊണ്ടതിനുള്ള പ്രതിഫലമായി ഇഹലോകത്ത് അദ്ദേഹത്തിൻ്റെ സന്താനങ്ങൾക്ക് നാം സദ്'വൃത്തി നൽകുകയും, അദ്ദേഹത്തിന് ഉന്നതമായ കീർത്തി നൽകുകയും ചെയ്തു. തീർച്ചയായും പരലോകത്ത് സച്ചരിതരുടെ പ്രതിഫലം അദ്ദേഹത്തിന് നൽകപ്പെടുന്നതാണ്. ഇഹലോകത്ത് നൽകപ്പെട്ട പ്രതിഫലങ്ങളൊന്നും പരലോകത്ത് അദ്ദേഹത്തിനായി ഒരുക്കി വെക്കപ്പെട്ടിരിക്കുന്ന മാന്യമായ പ്രതിഫലത്തിൽ ഒരു കുറവും വരുത്തുകയില്ല.