Wa lammaaa an jaaa'at Rusulunaa Lootan seee'a bihim wa daaqa bihim zar'anw wa qaaloo laa takhaf wa laa tahzan innaa munajjooka wa ahlaka illam ra ataka kaanat minal ghaabireen (al-ʿAnkabūt 29:33)
And when Our messengers [i.e., angels] came to Lot, he was distressed for them and felt for them great discomfort. They said, "Fear not, nor grieve. Indeed, we will save you and your family, except your wife; she is to be of those who remain behind. (Al-'Ankabut [29] : 33)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നമ്മുടെ ദൂതന്മാര് ലൂത്വിന്റെ അടുത്തെത്തി. അപ്പോള്‍ അവരുടെ വരവില്‍ അദ്ദേഹം വല്ലാതെ വിഷമിച്ചു. ഏറെ പരിഭ്രമിക്കുകയും മനസ്സ് തിടുങ്ങുകയും ചെയ്തു. അവര്‍ പറഞ്ഞു: ''പേടിക്കേണ്ട. ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും നിന്നെയും കുടുംബത്തെയും ഞങ്ങള്‍ രക്ഷപ്പെടുത്തും. നിന്റെ ഭാര്യയെയൊഴികെ. അവള് പിന്മാറിനിന്നവരില് പെട്ടവളാണ്.'' (അല്‍അന്‍കബൂത്ത് [29] : 33)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നമ്മുടെ ദൂതന്മാര് ലൂത്വിന്റെ അടുത്ത് ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹം ദുഃഖിതനാകുകയും, അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് മനഃപ്രയാസമുണ്ടാകുകയും ചെയ്തു.[1] അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. താങ്കളെയും കുടുംബത്തെയും തീര്‍ച്ചയായും ഞങ്ങള്‍ രക്ഷപ്പെടുത്തുന്നതാണ്. താങ്കളുടെ ഭാര്യ ഒഴികെ. അവള് ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുന്നു.
[1] അവര്‍ ആ ദൂതന്മാരെ ലൈംഗിക വൈകൃതത്തിനിരയാക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക.
2 Mokhtasar Malayalam
ലൂത്വിൻ്റെ ജനതയെ നശിപ്പിക്കാനായി നാം നിയോഗിച്ച മലക്കുകൾ ലൂത്വിൻ്റെ അടുക്കൽ എത്തിയപ്പോൾ അദ്ദേഹത്തിന് അത് പ്രയാസമുണ്ടാക്കുകയും, അവരുടെ ആഗമനം അദ്ദേഹത്തെ ദുഃഖിതനാക്കുകയും ചെയ്തു. തൻ്റെ നാട്ടുകാർ മലക്കുകളോട് വൃത്തികേട് പ്രവർത്തിക്കുമോ എന്നദ്ദേഹം ഭയന്നു. മലക്കുകളാകട്ടെ, പുരുഷന്മാരുടെ രൂപത്തിലാണ് അദ്ദേഹത്തിൻ്റെ അരികിൽ വന്നിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ജനത സ്ത്രീകളെ വിട്ട് പുരുഷന്മാരെയാണ് കാമനിവൃത്തിക്കായി സമീപിക്കുന്നത്. മലക്കുകൾ അദ്ദേഹത്തോട് പറഞ്ഞു: താങ്കൾ ഭയക്കേണ്ടതില്ല. താങ്കളുടെ ജനത താങ്കൾക്ക് ഒരു പ്രയാസവും ഏൽപ്പിക്കുകയില്ല. അവരെ നശിപ്പിക്കുമെന്ന ഞങ്ങളുടെ വാർത്തയിൽ താങ്കൾ ദുഃഖിക്കേണ്ടതുമില്ല. താങ്കളെയും താങ്കളുടെ കുടുംബത്തെയും നാശത്തിൽ നിന്ന് ഞങ്ങൾ രക്ഷിക്കുന്നതാണ്; താങ്കളുടെ ഭാര്യയൊഴികെ. അവൾ പിന്തിനിൽക്കുകയും നശിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കും. അവരോടൊപ്പം അവളെയും നാം നശിപ്പിക്കുന്നതാണ്.