Wa 'Aadanw wa Samooda wa qat tabaiyana lakum mim masaakinihim wa zaiyana lahumush Shaitaanu a'maalahum fasaddahum 'anis sabeeli wa kaanoo mustabsireen (al-ʿAnkabūt 29:38)
And [We destroyed] Aad and Thamud, and it has become clear to you from their [ruined] dwellings. And Satan had made pleasing to them their deeds and averted them from the path, and they were endowed with perception. (Al-'Ankabut [29] : 38)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആദ്, സമൂദ് സമൂഹങ്ങളെയും നാം നശിപ്പിച്ചു. അവരുടെ പാര്‍പ്പിടങ്ങളില്‍ നിന്ന് നിങ്ങള്‍ക്കത് വ്യക്തമായി മനസ്സിലായിട്ടുണ്ടാകുമല്ലോ. അവരുടെ പ്രവര്‍ത്തനങ്ങളെ പിശാച് അവര്‍ക്ക് ഏറെ ചേതോഹരങ്ങളായി തോന്നിപ്പിച്ചു. സത്യമാര്‍ഗത്തില്‍ നിന്ന് പിശാച് അവരെ തടയുകയും ചെയ്തു. സത്യത്തിലവര്‍ കണ്ടറിയാന്‍ കഴിയുന്നവരായിരുന്നു. (അല്‍അന്‍കബൂത്ത് [29] : 38)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആദ്, ഥമൂദ് സമുദായങ്ങളെയും (നാം നശിപ്പിക്കുകയുണ്ടായി.) അവരുടെ വാസസ്ഥലങ്ങളില്‍ നിന്ന് നിങ്ങള്‍ക്കത് വ്യക്തമായി മനസ്സിലായിട്ടുണ്ട്. പിശാച് അവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി തോന്നിക്കുകയും അവരെ ശരിയായ മാര്‍ഗത്തില്‍ നിന്ന് തടയുകയും ചെയ്തു. (വാസ്തവത്തില്‍) അവര്‍ കണ്ടറിയുവാന്‍ കഴിവുള്ളരായിരുന്നു.
2 Mokhtasar Malayalam
അതു പോലെ ഹൂദിൻ്റെ ജനതയായ ആദിനെയും, സ്വാലിഹിൻ്റെ ജനതയായ ഥമൂദിനെയും നാം നശിപ്പിച്ചു. മക്കക്കാരേ! ഹിജ്റിലും ഹദ്വറമൗത്തിലെ ശിഹ്റിലുമുള്ള അവരുടെ ഭവനങ്ങളിൽ നിന്ന് അവർക്ക് സംഭവിച്ച നാശം നിങ്ങൾക്ക് ബോധ്യമായിട്ടുണ്ട്. തകർന്നു കിടക്കുന്ന അവരുടെ ഭവനങ്ങൾ അതിനുള്ള സാക്ഷ്യപത്രങ്ങളാണ്. പിശാച് അവർ ചെയ്തു കൊണ്ടിരുന്ന നിഷേധവും മറ്റു തിന്മകളുമെല്ലാം അവർക്ക് ഭംഗിയാക്കി തോന്നിപ്പിച്ചു. അങ്ങനെ നേരായപാതയിൽ നിന്ന് അവൻ അവരെ വഴിതെറ്റിച്ചു കളഞ്ഞു. സത്യവും അസത്യവും, സന്മാർഗവും ദുർമാർഗവും തിരിച്ചറിയാനുള്ള കാഴ്ചയുള്ളവരായിരുന്നു അവർ; കാരണം, അവരുടെ ദൂതന്മാർ അവർക്കത് പഠിപ്പിച്ചു നൽകിയിരുന്നു. എന്നാൽ സന്മാർഗം പിൻപറ്റുന്നതിന് പകരം ദേഹേഛകളെ പിൻപറ്റാനാണ് അവർ തീരുമാനിച്ചത്.