Recite, [O Muhammad], what has been revealed to you of the Book and establish prayer. Indeed, prayer prohibits immorality and wrongdoing, and the remembrance of Allah is greater. And Allah knows that which you do. (Al-'Ankabut [29] : 45)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഈ വേദപുസ്തകത്തില്‍ നിനക്കു ബോധനമായി ലഭിച്ചവ നീ ഓതിക്കേള്‍പ്പിക്കുക. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. നിശ്ചയമായും നമസ്കാരം നീചകൃത്യങ്ങളെയും നിഷിദ്ധകര്‍മങ്ങളെയും തടഞ്ഞുനിര്‍ത്തുന്നു. ദൈവസ്മരണയാണ് ഏറ്റവും മഹത്തരം. ഓര്‍ക്കുക: നിങ്ങള്‍ ചെയ്യുന്നതെന്തും അല്ലാഹു നന്നായി അറിയുന്നുണ്ട്. (അല്‍അന്‍കബൂത്ത് [29] : 45)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നബിയേ,) വേദഗ്രന്ഥത്തില്‍ നിന്നും നിനക്ക് ബോധനം നല്കപ്പെട്ടത് ഓതുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു.[1] അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു.
[1] അല്ലാഹുവോടുള്ള പ്രാര്‍ത്ഥനയും, അവന്റെ മുമ്പാകെയുള്ള പ്രതിജ്ഞയും,അവനോടുള്ള താഴ്മയും അടങ്ങിയതാണല്ലോ നമസ്കാരം. അത് മുറപോലെ നിര്‍വ്വഹിക്കുന്ന ഏതൊരാളും ദുഷിച്ച ചിന്തകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും മുക്തനാകുന്നു. അഥവാ നമസ്കാരം മുഖേന നിര്‍മ്മലമായ മനസ്സ് അവനെ അതില്‍ നിന്ന് തടഞ്ഞുനിര്‍ത്തുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! ജനങ്ങൾക്ക് അല്ലാഹു നിനക്ക് നൽകിയ സന്ദേശമായ ഖുർആനിൽ നിന്ന് നീ പാരായണം ചെയ്തു കേൾപ്പിക്കുക. നിസ്കാരം അതിൻ്റെ പരിപൂർണ്ണ രൂപത്തിൽ നിർവ്വഹിക്കുകയും ചെയ്യുക. തീർച്ചയായും, പരിപൂർണ്ണമായ രൂപത്തിൽ നിർവ്വഹിക്കപ്പെടുന്ന നിസ്കാരം അതിൻ്റെ വക്താക്കളെ തിന്മകളിലും തെറ്റുകളിലും ചെന്നുപതിക്കുന്നതിൽ നിന്ന് വിലക്കും. കാരണം, തിന്മകൾ ചെയ്യുന്നതിൽ നിന്ന് തടയുന്ന തരത്തിൽ നിസ്കാരം ഹൃദയത്തിൽ പ്രകാശം നിറക്കുകയും, നന്മകളിലേക്ക് വഴികാട്ടുകയും ചെയ്യും. എല്ലാത്തിനെക്കാളും മഹത്തരമായുള്ളത് അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയാകുന്നു. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അറിയുന്നു. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുകയും ചെയ്യുന്നതാണ്. നന്മയാണെങ്കിൽ നന്മയും തിന്മയാണെങ്കിൽ തിന്മയും.