And how many a creature carries not its [own] provision. Allah provides for it and for you. And He is the Hearing, the Knowing. (Al-'Ankabut [29] : 60)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
എത്രയെത്ര ജീവികളുണ്ട്. അവയൊന്നും തങ്ങളുടെ അന്നം ചുമന്നല്ല നടക്കുന്നത്. അല്ലാഹുവാണ് അവയ്ക്കും നിങ്ങള്‍ക്കും ആഹാരം നല്‍കുന്നത്. അവന് എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. (അല്‍അന്‍കബൂത്ത് [29] : 60)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സ്വന്തം ഉപജീവനത്തിന്റെ ചുമതല വഹിക്കാത്ത എത്രയെത്ര ജീവികളുണ്ട്.[1] അല്ലാഹുവാണ് അവയ്ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവനാണ് എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനും.
[1] കഠിനാധ്വാനം ചെയ്ത് ഉപജീവനം നേടാന്‍ കഴിയാത്ത, ശത്രുക്കളെ ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയാത്ത എത്രയോ ജീവികള്‍ക്ക് അല്ലാഹു ഉപജീവനവും സംരക്ഷണവും നല്കുന്നു.
2 Mokhtasar Malayalam
എല്ലാ ജീവികളും -അവ എത്രയധികമുണ്ടെങ്കിലും-; അവക്കൊന്നും തങ്ങളുടെ ഉപജീവനം സ്വരുക്കൂട്ടുവാനോ വഹിക്കുവാനോ സാധിക്കുകയില്ല. അല്ലാഹു അവയ്ക്കും നിങ്ങൾക്കുമെല്ലാം ഉപജീവനം നൽകുന്നു. അതിനാൽ പട്ടിണി ഭയന്നു കൊണ്ട് (അല്ലാഹുവിനെ ആരാധിക്കാൻ സാധിക്കുന്നയിടത്തേക്ക്) പലായനം ചെയ്യാതിരിക്കാൻ നിങ്ങൾക്കൊരു ന്യായവുമില്ല. നിങ്ങളുടെ എല്ലാ വാക്കുകളും കേൾക്കുന്നവനും (സമീഅ്), നിങ്ങളുടെ ഉദ്ദേശങ്ങളും പ്രവർത്തനങ്ങളുമെല്ലാം അറിയുന്നവനും (അലീം) ആകുന്നു അവൻ. യാതൊരു കാര്യവും അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം നിങ്ങൾക്കവൻ നൽകുന്നതുമാണ്.