And We have enjoined upon man goodness to parents. But if they endeavor to make you associate with Me that of which you have no knowledge, do not obey them. To Me is your return, and I will inform you about what you used to do. (Al-'Ankabut [29] : 8)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മാതാപിതാക്കളോട് നന്മ ചെയ്യണമെന്ന് നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു. നിനക്കറിയാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ അവര്‍ നിന്നെ നിര്‍ബന്ധിക്കുകയാണെങ്കില്‍ നീ അവരെ അനുസരിക്കരുത്. എന്റെ അടുത്തേക്കാണ് നിങ്ങളുടെയൊക്കെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റിയെല്ലാം നിങ്ങളെ നാം വിശദമായി വിവരമറിയിക്കും. (അല്‍അന്‍കബൂത്ത് [29] : 8)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തന്റെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ മനുഷ്യനോട് നാം അനുശാസിച്ചിരിക്കുന്നു. നിനക്ക് യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട് പങ്കുചേര്‍ക്കുവാന്‍ അവര്‍ (മാതാപിതാക്കള്‍) നിന്നോട് നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടാല്‍ അവരെ നീ അനുസരിച്ചുപോകരുത്. എന്റെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്.
2 Mokhtasar Malayalam
തൻ്റെ മാതാപിതാക്കളോട് നന്മ ചെയ്യുവാനും, അവരോട് നന്മയിൽ വർത്തിക്കാനും മനുഷ്യനോട് നാം അനുശാസിച്ചിരിക്കുന്നു. യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട് പങ്കുചേർക്കാൻ നിൻ്റെ മാതാപിതാക്കളെങ്ങാനും നിന്നെ നിർബന്ധിക്കുന്നുവെങ്കിൽ -ഓ മനുഷ്യാ!- അവരെ അക്കാര്യത്തിൽ നീ അനുസരിക്കരുത്. സഅ്ദുബ്നു അബീ വഖാസ്വിന് അദ്ദേഹത്തിൻ്റെ മാതാവുമായി സംഭവിച്ചതു പോലെ. കാരണം സ്രഷ്ടാവിനെ ധിക്കരിച്ചുകൊണ്ട് ഒരു സൃഷ്ടിയെയും അനുസരിക്കാൻ പാടില്ല. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ എന്നിലേക്ക് മാത്രമാണ് നിങ്ങളുടെ മടക്കം. ഇഹലോകത്ത് നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിനെ കുറിച്ച് അപ്പോൾ ഞാൻ നിങ്ങളെ അറിയിക്കുന്നതും, അതിനുള്ള പ്രതിഫലം നിങ്ങൾക്ക് നൽകുന്നതുമാണ്.