[Theirs is] like the custom of the people of Pharaoh and those before them. They denied Our signs, so Allah seized them for their sins. And Allah is severe in penalty. (Ali 'Imran [3] : 11)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഫറവോന്റെ ആള്‍ക്കാരുടെയും അവര്‍ക്ക് മുമ്പുള്ളവരുടെയും അനുഭവം ഇതിനുദാഹരണമാണ്. അവരെല്ലാം നമ്മുടെ തെളിവുകളെ തള്ളിക്കളഞ്ഞു. അപ്പോള്‍ അവരുടെ കുറ്റകൃത്യങ്ങള്‍ കാരണമായി അല്ലാഹു അവരെ പിടികൂടി. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു. (ആലുഇംറാന് [3] : 11)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഫിര്‍ഔന്റെ ആള്‍ക്കാരുടെയും അവരുടെ മുന്‍ഗാമികളുടെയും അവസ്ഥ പോലെത്തന്നെ. അവരൊക്കെ നമ്മുടെ ദൃഷ്ടാന്തങ്ങളെ തള്ളിക്കളഞ്ഞു. അപ്പോള്‍ അവരുടെ പാപങ്ങള്‍ കാരണമായി അല്ലാഹു അവരെ പിടികൂടി. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൽ അവിശ്വസിക്കുകയും അവൻറെ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും ചെയ്ത ഫിർഔനിൻറെ ആൾക്കാരുടെയും അവരുടെ മുൻഗാമികളുടെയും അവസ്ഥ പോലെത്തന്നെയാണ് ഈ നിഷേധികളുടെയും അവസ്ഥ. അവരുടെ പാപങ്ങൾ കാരണമായി അല്ലാഹു അവരെ ശിക്ഷിച്ചു. അവരുടെ സമ്പത്തോ സന്താനങ്ങളോ അവർക്കുപകാരപ്പെട്ടില്ല. അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും ചെയ്യുന്നവരെ കഠിനമായി ശിക്ഷിക്കുന്നവനാകുന്നു അല്ലാഹു.