Skip to main content

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تَتَّخِذُوْا بِطَانَةً مِّنْ دُوْنِكُمْ لَا يَأْلُوْنَكُمْ خَبَالًاۗ وَدُّوْا مَا عَنِتُّمْۚ قَدْ بَدَتِ الْبَغْضَاۤءُ مِنْ اَفْوَاهِهِمْۖ وَمَا تُخْفِيْ صُدُوْرُهُمْ اَكْبَرُ ۗ قَدْ بَيَّنَّا لَكُمُ الْاٰيٰتِ اِنْ كُنْتُمْ تَعْقِلُوْنَ  ( آل عمران: ١١٨ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
O you who believe[d]!
വിശ്വസിച്ചവരേ
lā tattakhidhū
لَا تَتَّخِذُوا۟
(Do) not take
നിങ്ങള്‍ ഉണ്ടാക്കി വെക്കരുത്, സ്വീകരിക്കരുത്
biṭānatan
بِطَانَةً
(as) intimates
അകമ്പടി (ഉള്ളുകള്ളി- രഹസ്യബന്ധ)ക്കാരെ
min dūnikum
مِّن دُونِكُمْ
from other than yourselves
നിങ്ങള്‍ക്ക് പുറമെയുള്ള (നിങ്ങളല്ലാത്ത)വരില്‍ നിന്ന്
lā yalūnakum
لَا يَأْلُونَكُمْ
not they will spare you
അവര്‍ നിങ്ങളോട് (നിങ്ങള്‍ക്ക്) വീഴ്ച (കുറവ്) വരുത്തുകയില്ല
khabālan
خَبَالًا
(any) ruin
കുഴപ്പത്തില്‍, നാശത്തിന്
waddū
وَدُّوا۟
They wish
അവര്‍ കൊതിക്കുകയാണ്
mā ʿanittum
مَا عَنِتُّمْ
what distresses you
നിങ്ങള്‍ ബുദ്ധിമുട്ടുന്നതിന്, കഷ്ടപ്പെടുവാന്‍
qad badati
قَدْ بَدَتِ
Indeed (has become) apparent
വെളിവായിക്കഴിഞ്ഞിരിക്കുന്നു
l-baghḍāu
ٱلْبَغْضَآءُ
the hatred
ഈര്‍ഷ്യത, വൈരാഗ്യം
min afwāhihim
مِنْ أَفْوَٰهِهِمْ
from their mouths
അവരുടെ വായകളില്‍ നിന്ന്
wamā tukh'fī
وَمَا تُخْفِى
and what conceals
മറച്ചുവെക്കുന്നതാകട്ടെ
ṣudūruhum
صُدُورُهُمْ
their breasts
അവരുടെ നെഞ്ചുകള്‍
akbaru
أَكْبَرُۚ
(is) greater
കൂടുതല്‍ വലുതുമാണ്, വമ്പിച്ചതാണ്
qad bayyannā
قَدْ بَيَّنَّا
Certainly We made clear
നാം വിവരിച്ച് തന്നിട്ടുണ്ട്, തീര്‍ച്ചയായും വിവരിച്ചിരിക്കുന്നു
lakumu
لَكُمُ
for you
നിങ്ങള്‍ക്ക്
l-āyāti
ٱلْءَايَٰتِۖ
the Verses
ദൃഷ്ടാന്തങ്ങളെ
in kuntum
إِن كُنتُمْ
if you were
നിങ്ങള്‍ ആണെങ്കില്‍
taʿqilūna
تَعْقِلُونَ
(to use) reason
ബുദ്ധികൊടുക്കുന്നു (വെങ്കില്‍)

Yaaa ayyuhal lazeena aamanoo laa tattakhizoo bitaanatam min doonikum laa yaaloonakum khabaalanw waddoo maa 'anittum qad badatil baghdaaa'u min afwaahihim; wa maa tukhfee sudooruhum akbar; qad baiyannaa lakumul Aayaati in kuntum ta'qiloon (ʾĀl ʿImrān 3:118)

English Sahih:

O you who have believed, do not take as intimates those other than yourselves [i.e., believers], for they will not spare you [any] ruin. They wish you would have hardship. Hatred has already appeared from their mouths, and what their breasts conceal is greater. We have certainly made clear to you the signs, if you will use reason. (Ali 'Imran [3] : 118)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

വിശ്വസിച്ചവരേ, നിങ്ങളില്‍ പെട്ടവരെയല്ലാതെ നിങ്ങള്‍ ഉള്ളുകള്ളികളറിയുന്നവരാക്കരുത്. നിങ്ങള്‍ക്ക് വിപത്തുവരുത്തുന്നതില്‍ അവരൊരു വീഴ്ചയും വരുത്തുകയില്ല. നിങ്ങള്‍ പ്രയാസപ്പെടുന്നതാണ് അവര്‍ക്കിഷ്ടം. നിങ്ങളോടുള്ള കോപം അവരുടെ വാക്കുകളിലൂടെതന്നെ വെളിവായിട്ടുണ്ട്. അവരുടെ നെഞ്ചകം ഒളിപ്പിച്ചുവെക്കുന്നത് കൂടുതല്‍ ഭീകരമത്രെ. നിങ്ങള്‍ക്കിതാ നാം തെളിവുകള്‍ നിരത്തിത്തന്നിരിക്കുന്നു; നിങ്ങള്‍ ആലോചിച്ചറിയുന്നവരെങ്കില്‍. (ആലുഇംറാന്‍ [3] : 118)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് പുറമെയുള്ളവരില്‍ നിന്ന് നിങ്ങള്‍ ഉള്ളുകള്ളിക്കാരെ സ്വീകരിക്കരുത്‌. നിങ്ങള്‍ക്ക് അനര്‍ത്ഥമുണ്ടാക്കുന്ന കാര്യത്തില്‍ അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല. നിങ്ങള്‍ ബുദ്ധിമുട്ടുന്നതാണ് അവര്‍ക്ക് ഇഷ്ടം. വിദ്വേഷം അവരുടെ വായില്‍ നിന്ന് വെളിപ്പെട്ടിരിക്കുന്നു. അവരുടെ മനസ്സുകള്‍ ഒളിച്ച് വെക്കുന്നത് കൂടുതല്‍ ഗുരുതരമാകുന്നു. നിങ്ങള്‍ക്കിതാ നാം തെളിവുകള്‍ വിവരിച്ചുതന്നിരിക്കുന്നു; നിങ്ങള്‍ ചിന്തിക്കുന്നവരാണെങ്കില്‍.