Not for you, [O Muhammad, but for Allah], is the decision whether He should [cut them down] or forgive them or punish them, for indeed, they are wrongdoers. (Ali 'Imran [3] : 128)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
തീരുമാനമെടുക്കുന്നതില്‍ നിനക്കൊരു പങ്കുമില്ല. അല്ലാഹു ഒരുപക്ഷേ, അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികള്‍ തന്നെയാണ്. (ആലുഇംറാന് [3] : 128)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നബിയേ,) കാര്യത്തിന്റെ തീരുമാനത്തില്‍ നിനക്ക് യാതൊരു അവകാശവുമില്ല.[1] അവന് (അല്ലാഹു) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവന് അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു.
[1] ചില പ്രത്യേക വ്യക്തികളെ ശപിക്കാന്‍ വേണ്ടി നബി(ﷺ) അല്ലാഹുവിനോട് പ്രാര്‍ഥിച്ചപ്പോഴാണ് ഏതു കാര്യത്തിൻ്റെയും തീരുമാനാധികാരം അല്ലാഹുവിന് മാത്രമാണെന്ന് വ്യക്താക്കുന്ന ഈ ആയത്ത് അവതരിപ്പിച്ചതെന്ന് ബുഖാരിയും മറ്റും റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം. (ബുഖാരി: 4[1]
2 Mokhtasar Malayalam
ഉഹ്ദ് യുദ്ധത്തിൽ സംഭവിച്ച (പ്രയാസങ്ങൾക്ക്) ശേഷം ബഹുദൈവാരാധകരിലെ നേതാക്കന്മാർക്കെതിരെ നബി (ﷺ) നാശത്തിന് വേണ്ടി പ്രാർത്ഥിച്ചപ്പോൾ അവിടുത്തോട് അല്ലാഹു പറയുന്നു: അവരുടെ കാര്യത്തിൽ താങ്കൾക്ക് യാതൊരു തീരുമാനത്തിനും കഴിവില്ല. മറിച്ച് കാര്യത്തിൻ്റെ നിയന്ത്രണമെല്ലാം അല്ലാഹുവിനാകുന്നു. അതിനാൽ അല്ലാഹു നിങ്ങൾക്കിടയിൽ വിധി നടപ്പിലാക്കുകയോ, അതല്ലെങ്കിൽ (ചെയ്ത തെറ്റുകളിൽ നിന്ന്) പശ്ചാത്തപിക്കുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്യുന്നതിലേക്ക് അല്ലാഹു അവർക്ക് വഴിയൊരുക്കുകയോ, അതുമല്ലെങ്കിൽ അവർ തങ്ങളുടെ നിഷേധത്തിൽ തുടരുകയും അല്ലാഹു അവരെ ശിക്ഷിക്കുകയും ചെയ്യുന്നത് വരെ താങ്കൾ ക്ഷമിക്കുക. അവർ അതിക്രമികളും ശിക്ഷക്ക് അർഹരും തന്നെയാണ്.