O you who have believed, do not be like those who disbelieved and said about their brothers when they traveled through the land or went out to fight, "If they had been with us, they would not have died or have been killed," so Allah makes that [misconception] a regret within their hearts. And it is Allah who gives life and causes death, and Allah is Seeing of what you do. (Ali 'Imran [3] : 156)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിച്ചവരേ, നിങ്ങള്‍ സത്യനിഷേധികളെപ്പോലെയാവരുത്. തങ്ങളുടെ സഹോദരങ്ങള്‍ കച്ചവടത്തിന് ഭൂമിയില്‍ സഞ്ചരിക്കുകയോ യുദ്ധത്തിനു പുറപ്പെടുകയോ ചെയ്ത് മരണമടഞ്ഞാല്‍ അവര്‍ പറയും: ''ഇവര്‍ ഞങ്ങളുടെ അടുത്തായിരുന്നെങ്കില്‍ മരിക്കുകയോ വധിക്കപ്പെടുകയോ ഇല്ലായിരുന്നു.'' ഇതൊക്കെയും അല്ലാഹു അവരുടെ മനസ്സുകളില്‍ ഒരു ഖേദമാക്കിവെക്കുന്നു. ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും അല്ലാഹുവാണ്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും കണ്ടറിയുന്നവനാണ് അല്ലാഹു. (ആലുഇംറാന് [3] : 156)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളേ, നിങ്ങള്‍ (ചില) സത്യനിഷേധികളെപ്പോലെയാകരുത്. തങ്ങളുടെ സഹോദരങ്ങള്‍ യാത്രപോകുകയോ, യോദ്ധാക്കളായി പുറപ്പെടുകയോ ചെയ്തിട്ട് മരണമടയുകയാണെങ്കില്‍ അവര്‍ പറയും: ഇവര്‍ ഞങ്ങളുടെ അടുത്തായിരുന്നെങ്കില്‍ മരണപ്പെടുകയോ കൊല്ലപ്പെടുകയോ ഇല്ലായിരുന്നു. അങ്ങനെ അല്ലാഹു അത് അവരുടെ മനസ്സുകളില്‍ ഒരു ഖേദമാക്കിവെക്കുന്നു. അല്ലാഹുവാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനുമത്രെ.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! കപടവിശ്വാസികളായ, (അല്ലാഹുവിനെ) നിഷേധിച്ചവരെ പോലെ നിങ്ങൾ ആയിത്തീരരുത്. ഉപജീവനം തേടിക്കൊണ്ട് യാത്ര പോവുകയോ, യുദ്ധത്തിൽ പുറപ്പെട്ടു മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്ത തങ്ങളുടെ ബന്ധുക്കളെക്കുറിച്ച് അവർ പറയുന്നു: അവർ നമ്മോടൊപ്പം തന്നെ നിൽക്കുകയും, ഇവിടെ നിന്ന് പോകാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ -അതല്ലെങ്കിൽ യുദ്ധം ചെയ്യാതിരുന്നിരുന്നെങ്കിൽ- അവർ മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യില്ലായിരുന്നു. അവരുടെ ഹൃദയത്തിൽ അല്ലാഹു ഈ വിശ്വാസം ഇട്ടുകൊടുത്തത് അവരുടെ ഖേദവും ദുഃഖവും വർദ്ധിക്കുന്നതിന് മാത്രമാകുന്നു. അല്ലാഹുവാകുന്നു അവൻ്റെ ഉദ്ദേശപ്രകാരം ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവൻ. (വീട്ടിൽ) ചടഞ്ഞിരിക്കുന്നത് അല്ലാഹുവിൻ്റെ വിധിയെ തടുക്കുകയോ, പുറത്തു പോകുന്നത് അത് നേരത്തെയാക്കുകയോ ഇല്ല. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത് നന്നായി കണ്ടറിയുന്നവനാകുന്നു. നിങ്ങളുടെ പ്രവർത്തനങ്ങളൊന്നും അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാം അവൻ നിങ്ങൾക്ക് പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്.