And let not those who disbelieve ever think that [because] We extend their time [of enjoyment] it is better for them. We only extend it for them so that they may increase in sin, and for them is a humiliating punishment. (Ali 'Imran [3] : 178)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യനിഷേധികള്‍ക്ക് നാം സമയം നീട്ടിക്കൊടുക്കുന്നത് തങ്ങള്‍ക്ക് ഗുണകരമാണെന്ന് അവരൊരിക്കലും കരുതേണ്ടതില്ല. അവര്‍ തങ്ങളുടെ കുറ്റം പെരുപ്പിക്കാന്‍ മാത്രമാണ് നാമവര്‍ക്ക് സമയം നീട്ടിക്കൊടുക്കുന്നത്. ഏറ്റം നിന്ദ്യമായ ശിക്ഷയാണ് അവര്‍ക്കുണ്ടാവുക. (ആലുഇംറാന് [3] : 178)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യനിഷേധികള്‍ക്ക് നാം സമയം നീട്ടികൊടുക്കുന്നത് അവര്‍ക്ക് ഗുണകരമാണെന്ന് അവര്‍ ഒരിക്കലും വിചാരിച്ചു പോകരുത്. അവരുടെ പാപം കൂടിക്കൊണ്ടിരിക്കാന്‍ വേണ്ടി മാത്രമാണ് നാമവര്‍ക്ക് സമയം നീട്ടികൊടുക്കുന്നത്. അപമാനകരമായ ശിക്ഷയാണ് അവര്‍ക്കുള്ളത്.
2 Mokhtasar Malayalam
തങ്ങളുടെ രക്ഷിതാവിനെ നിഷേധിക്കുകയും, അല്ലാഹുവിൻ്റെ ദീനിനോട് ശത്രുത പുലർത്തുകയും ചെയ്തവർക്ക് അവരുടെ നിഷേധത്തിൽ നിലയുറപ്പിച്ച അവസ്ഥയിൽ അല്ലാഹു അവധി നീട്ടിനൽകുന്നതും, അവരുടെ ആയുസ്സ് വർദ്ധിപ്പിച്ചു നൽകുന്നതും അവർക്ക് നന്മയായി ഭവിക്കുമെന്ന് അക്കൂട്ടർ ധരിക്കേണ്ടതില്ല. അവർ ധരിക്കുന്നത് പോലെയല്ല യഥാർത്ഥത്തിൽ കാര്യമുണ്ടാവുക. നാമവർക്ക് അവധി നീട്ടിനൽകുന്നത് പാപങ്ങൾക്ക് മേൽ പാപങ്ങൾ വർദ്ധിച്ചു കൊണ്ട് അവരുടെ തിന്മകൾ വർദ്ധിക്കുന്നതിന് വേണ്ടി മാത്രമാണ്. അവർക്ക് അപമാനകരമായ ശിക്ഷയുണ്ടായിരിക്കും.