Allah witnesses that there is no deity except Him, and [so do] the angels and those of knowledge – [that He is] maintaining [creation] in justice. There is no deity except Him, the Exalted in Might, the Wise. (Ali 'Imran [3] : 18)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
താനല്ലാതെ ദൈവമില്ലെന്നതിന് അല്ലാഹു സ്വയം സാക്ഷിയാകുന്നു. മലക്കുകളും ജ്ഞാനികളുമെല്ലാം അതിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവന് നീതി സ്ഥാപിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമാണവന്‍. (ആലുഇംറാന് [3] : 18)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
താനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്ന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു.) അവന് നീതി നിര്‍വഹിക്കുന്നവനത്രെ. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്.
2 Mokhtasar Malayalam
യഥാർത്ഥ ആരാധ്യനായി അല്ലാഹുവിന് പുറമെ മറ്റൊരു ആരാധ്യനുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. അവൻ മാത്രമാണ് ആരാധനക്ക് അർഹതയുള്ളവൻ എന്നത് ബോധ്യപ്പെടുത്തുന്ന പ്രാപഞ്ചികവും മതപരവുമായ തെളിവുകൾ അവൻ സ്ഥാപിച്ചിരിക്കുന്നത് അക്കാരണത്താലാണ്. മലക്കുകളും അക്കാര്യം സാക്ഷ്യം വഹിച്ചിരിക്കുന്നു. (അല്ലാഹുവിൻ്റെ മതത്തിൽ) വിജ്ഞാനമുള്ളവരും അതിന്ന് സാക്ഷികളായിരിക്കുന്നു; അല്ലാഹുവിൻ്റെ ഏകത്വം വിശദീകരിച്ചു നൽകിക്കൊണ്ടും, അതിലേക്ക് ജനങ്ങളെ ക്ഷണിച്ചു കൊണ്ടുമാണ് അവർ തങ്ങളുടെ സാക്ഷ്യം നിറവേറ്റിയത്. ഏറ്റവും മഹത്തരമായ വിഷയത്തിലാണ് അവർ സാക്ഷ്യം വഹിച്ചിരിക്കുന്നത്; അല്ലാഹുവിൻ്റെ ഏകത്വവും, അവൻ തൻ്റെ സൃഷ്ടികളിലും തൻ്റെ മതത്തിലും പരിപൂർണ്ണ നീതിയോടെ നിലകൊണ്ടിരിക്കുന്നു എന്നതുമാണത്. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. ആർക്കും അതിജയിക്കാൻ കഴിയാത്ത മഹാപ്രതാപിയും, തൻ്റെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലും നിയമനിർമ്മാണങ്ങളിലും അതീവയുക്തിമാനുമത്രെ അവൻ.