Every soul will taste death, and you will only be given your [full] compensation on the Day of Resurrection. So he who is drawn away from the Fire and admitted to Paradise has attained [his desire]. And what is the life of this world except the enjoyment of delusion. (Ali 'Imran [3] : 185)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
എല്ലാ മനുഷ്യരും മരണം രുചിക്കുന്നവരാണ്. നിങ്ങളുടെ കര്‍മഫലമെല്ലാം ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ മാത്രമാണ് പൂര്‍ണമായും നിങ്ങള്‍ക്കു നല്‍കുക. അപ്പോള്‍ നരകത്തീയില്‍ നിന്നകറ്റപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നവനാണ് വിജയംവരിച്ചവന്‍. ഐഹികജീവിതം ചതിക്കുന്ന ചരക്കല്ലാതൊന്നുമല്ല. (ആലുഇംറാന് [3] : 185)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്കപ്പെടുകയുള്ളൂ. അപ്പോള്‍ ആര് നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.
2 Mokhtasar Malayalam
എല്ലാ വ്യക്തിയും -അത് ആരാണെങ്കിലും- ഉറപ്പായും മരണം ആസ്വദിക്കുന്നതാണ്. അതിനാൽ ഒരാളും ഈ ഐഹികജീവതത്തിൽ വഞ്ചിതനാകാതിരിക്കട്ടെ. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലങ്ങൾ -യാതൊരു കുറവുമില്ലാതെ- പൂർണ്ണമായി നൽകപ്പെടുന്നതാണ്. അപ്പോൾ ആരെയെങ്കിലും അല്ലാഹു നരകത്തിൽ നിന്ന് അകറ്റുകയും, സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്താൽ അവൻ ആഗ്രഹിക്കുന്ന നന്മ നേടിയെടുക്കുകയും, അവൻ ഭയപ്പെടുന്ന തിന്മയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തിരിക്കുന്നു. ഐഹികജീവിതമെന്നാൽ അവസാനിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല. അതിനാൽ വഞ്ചിതരായവരല്ലാതെ അതിൽ കടിച്ചു തൂങ്ങുകയില്ല.