And indeed, among the People of the Scripture are those who believe in Allah and what was revealed to you and what was revealed to them, [being] humbly submissive to Allah. They do not exchange the verses of Allah for a small price. Those will have their reward with their Lord. Indeed, Allah is swift in account. (Ali 'Imran [3] : 199)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വേദക്കാരിലൊരു വിഭാഗമുണ്ട്. അല്ലാഹുവിലും നിങ്ങള്‍ക്കവതീര്‍ണമായ വേദത്തിലും അവര്‍ക്കവതീര്‍ണമായ വേദത്തിലും വിശ്വസിക്കുന്നവരാണവര്‍. അല്ലാഹുവോട് ഭയഭക്തിയുള്ളവരുമാണ്. നിസ്സാര വിലയ്ക്ക് അവര്‍ അല്ലാഹുവിന്റെ വചനങ്ങള്‍ വില്‍ക്കുകയില്ല. അവര്‍ക്കാണ് തങ്ങളുടെ നാഥന്റെ അടുക്കല്‍ മഹത്തായ പ്രതിഫലമുള്ളത്. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്കുനോക്കുന്നവനാണ്. (ആലുഇംറാന് [3] : 199)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീര്‍ച്ചയായും വേദക്കാരില്‍ ഒരു വിഭാഗമുണ്ട്. അല്ലാഹുവിലും, നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും, അവര്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും അവര്‍ വിശ്വസിക്കും. (അവര്‍) അല്ലാഹുവോട് താഴ്മയുള്ളവരായിരിക്കും. അല്ലാഹുവിന്റെ വചനങ്ങള്‍ വിറ്റ് അവര്‍ തുച്ഛമായ വില വാങ്ങുകയില്ല. അവര്‍ക്കാകുന്നു തങ്ങളുടെ രക്ഷിതാവിങ്കല്‍ അവരുടെ പ്രതിഫലമുള്ളത്. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനാകുന്നു.
2 Mokhtasar Malayalam
വേദക്കാർ എല്ലാവരും ഒരുപോലെയല്ല. അവരുടെ കൂട്ടത്തിൽ അല്ലാഹുവിൽ വിശ്വസിക്കുകയും, നിങ്ങൾക്ക് അവതരിക്കപ്പെട്ട സത്യത്തിലും സന്മാർഗത്തിലും വിശ്വസിക്കുകയും, തങ്ങളുടെ ഗ്രന്ഥങ്ങളിൽ അവതരിപ്പിക്കപ്പെട്ടതിൽ വിശ്വസിക്കുകയും ചെയ്യുന്ന ചിലരുമുണ്ട്. അവർ അല്ലാഹുവിൻ്റെ ദൂതന്മാർക്കിടയിൽ യാതൊരു വേർതിരിവും വെക്കുന്നില്ല. അല്ലാഹുവിന് കീഴൊതുങ്ങുകയും അവനോട് വിനയം പുലർത്തുകയും ചെയ്തവരത്രെ അവർ. അല്ലാഹുവിങ്കലുള്ള പ്രതിഫലമാകുന്നു അവർ പ്രതീക്ഷിക്കുന്നത്. അല്ലാഹുവിൻ്റെ ആയത്തുകൾക്ക് ഐഹികവിഭവങ്ങളാകുന്ന തുഛവിഭവങ്ങൾ അവർ പകരംവെക്കുന്നില്ല. ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർ; അവർക്ക് അവരുടെ രക്ഷിതാവിൻ്റെ അരികിൽ മഹത്തരമായ പ്രതിഫലമുണ്ട്. തീർച്ചയായും അല്ലാഹു പ്രവർത്തനങ്ങൾ വേഗത്തിൽ വിചാരണ നടത്തുന്നവനും, അവയ്ക്ക് വേഗത്തിൽ പ്രതിഫലം നൽകുന്നവനുമത്രെ.