Let not believers take disbelievers as allies [i.e., supporters or protectors] rather than believers. And whoever [of you] does that has nothing [i.e., no association] with Allah, except when taking precaution against them in prudence. And Allah warns you of Himself, and to Allah is the [final] destination. (Ali 'Imran [3] : 28)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ രക്ഷാധികാരികളാക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവന് അല്ലാഹുവുമായി ഒരു ബന്ധവുമില്ല. നിങ്ങള്‍ അവരുമായി കരുതലോടെ വര്‍ത്തിക്കുകയാണെങ്കില്‍ അതിനു വിരോധമില്ല. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്കുന്നു. അല്ലാഹുവിങ്കലേക്കാണല്ലോ നിങ്ങള്‍ തിരിച്ചുചെല്ലേണ്ടത്. (ആലുഇംറാന് [3] : 28)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന് യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട് കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്കുന്നു. അല്ലാഹുവിങ്കലേക്കത്രെ (നിങ്ങള്‍) തിരിച്ചുചെല്ലേണ്ടത്.
2 Mokhtasar Malayalam
(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾ വിശ്വാസികൾക്ക് പുറമെ (അല്ലാഹുവിനെ) നിഷേധിച്ചവരെ ഉറ്റമിത്രങ്ങളാക്കുകയും, അവരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യരുത്. അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അവൻ അല്ലാഹുവിൽ നിന്നും, അല്ലാഹു അവനിൽ നിന്നും ഒഴിവായിരിക്കുന്നു. എന്നാൽ നിങ്ങൾ (സത്യനിഷേധികളുടെ) അധികാരത്തിന് കീഴിലാവുകയും, നിങ്ങളുടെ കാര്യത്തിൽ അവരിൽ നിന്ന് ഉപദ്രവം ഭയക്കുകയും ചെയ്യുന്നുണ്ടെങ്കിലൊഴികെ. അപ്പോൾ അവരോടുള്ള ശത്രുത മറച്ചുവെച്ച് വാക്കുകളിലും പ്രവർത്തനങ്ങളിലും സൗമ്യത പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല. അല്ലാഹു അവനെപ്പറ്റി നിങ്ങൾക്ക് താക്കീത് നൽകുന്നു. അവനെ നിങ്ങൾ ഭയപ്പെടുക. പാപങ്ങൾ ചെയ്ത് നിങ്ങൾ അവൻ്റെ കോപം വരുത്തിവെക്കരുത്. അടിമകളെല്ലാം അവരുടെ പ്രവർത്തനങ്ങളുടെ പ്രതിഫലത്തിനായി അന്ത്യനാളിൽ അവൻ്റെ അടുക്കലേക്ക് മാത്രമാകുന്നു മടങ്ങിച്ചെല്ലുന്നത്.